കസ്തൂരിമാനേ കസ്തൂരിമാനേ

കസ്തൂരിമാനേ കസ്തൂരിമാനേ 
കണ്ണു പെടയ്ക്കണതെന്താണോ
കാമദേവന് നേദ്യംപോലെ പൂവമ്പായെന്നോ
ശരമെന്നെ തേടുന്നോ.. (2)

തുമ്പ ചിരിച്ചൂ ഞാനായി..തുമ്പി പറന്നൂ നീയായി
അമ്പിളിയേ മങ്ങുന്നോ..
എൻ സഖിതൻ മുന്നിൽ നീ
മധുരം മധുരം കരളിലെ മധുരം
മാതളരസമതിനാധാരം..
മാദകലഹരിയിലെൻ തീരം
മന്മഥനമ്പുകൾ പോരാതെ..
എങ്ങുമോടുന്നേ..അവനെങ്ങു പായുന്നേ

കസ്തൂരിമാനേ കസ്തൂരിമാനേ 
കണ്ണു പെടയ്ക്കണതെന്താണോ
കാമദേവന് നേദ്യംപോലെ പൂവമ്പായെന്നോ
ശരമെന്നെ തേടുന്നോ..

മോഹമതെല്ലാം പൂവായി..മോഹിനി നീയാ പൂചൂടി
തേന്മഴയായി നീ ചാറി..
താഴ്‌വരയായി ഞാൻ മാറി
നനവിൻ പുഴയിൽ ഇരുവരുമൊഴുകി
കുഞ്ഞല കുമിളകളും പാകി
കാറ്റല കുളിരുകളും തൂകി ..
നമ്മുടെ യൗവ്വനമിന്നെല്ലാ പങ്ക്നൽകുന്നേ
സുഖം അങ്കമാടുന്നേ..

കസ്തൂരിമാനേ കസ്തൂരിമാനേ 
കണ്ണു പെടയ്ക്കണതെന്താണോ
കാമദേവന് നേദ്യംപോലെ പൂവമ്പായെന്നോ
ശരമെന്നെ തേടുന്നോ..  (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kasthoorimane kasthoorimane

Additional Info

അനുബന്ധവർത്തമാനം