കരിമിഴിക്കണ്ണുള്ള കാന്താരീ
കരിമിഴിക്കണ്ണുള്ള കാന്താരീ
നിന്നെ കാണാനെന്തൊരു ചേലാണ്
കവിത തുളുമ്പും കവിളിണയിൽ..
കാണുവതാരെ പ്രേമസഖീ
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ..
ആയിരമാശകൾ തന്നവനേ
എന്റെ ഹൃദയത്തിൻ നാദം കേട്ടവനേ..
പൂവള്ളിക്കുടിലിൽ കാത്തിരിക്കാം ഞാൻ
മാരനെപ്പോലെ നീ വരുമോ
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ
കാത്ത്പെയ്ത പനിനീർ മഴയിൽ
ഇന്നൊരു മുത്തം തന്നീടാം..
ആരുമറിയാതെന്നിലുണരും
ജീവതാളം പകർന്നീടാം..
അന്തിപ്പൊൻമാനത്ത് വിരിഞ്ഞ ചന്ദ്രികേ
നിൻ തോഴനാരാണ്..
കാതോടുകാതോരം തേൻചുണ്ടാൽ ചൊല്ലില്ലേ
എൻ തോഴൻ നീയെന്ന്..
താമരപ്പെൺപൂവേ.. എൻ ജീവൻ നീയല്ലേ
നിൻ പ്രാണൻ ഞാനല്ലേ...കൂടെ പോരില്ലേ
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ
ഏഴുനിറം ചാർത്തി നിൽക്കും..
മഴവില്ലേ നീയറിഞ്ഞോ
പാതിമിഴി പൂട്ടി നിൽക്കുവതാര്.. ആര്
ഇവനെൻ പ്രിയനായി ഈ നാളിൽ
പ്രണയം കുളിരായീ ...
ഇവളെൻ പ്രിയമായി ഹൃദയം നിറവായീ..
വൃന്ദാവനത്തിലോ വർണ്ണപ്പൂക്കൾ വിരിയുന്നു..
കണ്ണിൽ പ്രേമം വിടരുന്നു തമ്മിൽ ചേരുന്നു (2)
കരിമിഴിക്കണ്ണുള്ള കാന്താരീ
നിന്നെ കാണാനെന്തൊരു ചേലാണ്
കവിത തുളുമ്പും കവിളിണയിൽ..
കാണുവതാരെ പ്രേമസഖീ
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ..
ആയിരമാശകൾ തന്നവനേ
എന്റെ ഹൃദയത്തിൻ നാദം കേട്ടവനേ..
പൂവള്ളിക്കുടിലിൽ കാത്തിരിക്കാം ഞാൻ
മാരനെപ്പോലെ നീ വരുമോ
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ..
തനനന നാനാ തന്നനാനേ..നാനാനാനാ തന്നനാനേ..