ഒഴുകുന്ന കണ്ണുനീർ
ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ടന്നു നാം
വഴി പിരിഞ്ഞെങ്കിലും ഓമലാളേ
പുഴയൊഴുകും വഴി മാറിടും പുത്തനാം
പുളിനത്തിൽ നിന്നെ ഞാൻ തേടിയെത്തും (ഒഴുകുന്ന...)
അതുവരെ എന്റെയീ വ്യർഥസ്വപ്നങ്ങളും
മധുര പ്രതീക്ഷ തൻ മുരളികയും (2)
കതിർമണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാൻ
കരുതിയ കത്താത്ത മണിവിളക്കും
നിധികളായ് സൂക്ഷിച്ചെൻ വിജനമാം സത്രത്തിൽ
ചിരസഖി നിന്നെ ഞാൻ കാത്തിരിക്കും
ചിരസഖി നിന്നെ ഞാൻ കാത്തിരിക്കും(ഒഴുകുന്ന...)
സമയമന്ദാകിനീ തീരത്തു ഞാൻ നട്ട
പ്രണയ മാകന്ദം ചിരിച്ചു വീണ്ടും (2)
തളിരും മലരും അണിയുന്ന കാലം
സവിധത്തിൽ നിന്നെ ഞാൻ തേടിയെത്തും
ഒരു നീലത്താരത്തിൻ നെയ്ത്തിരി വെട്ടത്തിൽ
ഒരു രാവിൽ നാം തമ്മിൽ കണ്ടു മുട്ടും
ഒരു രാവിൽ നാം തമ്മിൽ കണ്ടു മുട്ടും(ഒഴുകുന്ന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ozhukunna kanneer
Additional Info
ഗാനശാഖ: