ആകാശത്തെ മല്ലി
ഓ ...ഓ ...ഓ ...ഓ ...
ആകാശത്തെ മല്ലിവല്ലിത്തോപ്പിൽ
ആലോലം നാം ആടിച്ചെല്ലുമ്പോൾ
താഴ്വാരത്തെ ലല്ല ലല്ല കാറ്റേ
തെന്നിത്തെന്നും പൂവുപോലെ
കാശ്മീരത്തെ മഞ്ഞിൽമുങ്ങും മേട്ടിൽ
കന്നിപ്പൂവായി ഞാനും പൂക്കുമ്പോൾ
രാമച്ചത്തിൻ കൂടാരത്തിൻ മീതേ
രാനേരത്തെ മൺസൂൺപോലെ തുന്നിച്ചീടും
ആ.. സുഖമരുളും ഈ.. പ്രിയപ്രണയം
ഓ ..ഓ ..ഓ ..
ഈ സ്വപ്നങ്ങൾ...ഓ .. ഈ മോഹങ്ങൾ
ഈറനാം കണ്ണിൽ പോലും
കാർമുകിൽ ചൂടും മോഹം..
മാരിവില്ലായി തീരുംപോലെ
വേനലിൽ നീറും മെയ്യിൽ.. തൂനിലാപീലിത്തെല്ലായി
ചുംബനം ചാർത്തിക്കും പോലെ
ഏയ്.. ഏയ്..
ഇനിയാ രസമറിയാൻ.. നാമൊരു മനസ്സായി
ഓ ..ഓ ..
ആ.. സുഖമരുളും ഈ.. പ്രിയപ്രണയം..ഓ ..
ആകാശത്തെ മല്ലിവല്ലിത്തോപ്പിൽ
ആലോലം നാം ആടിച്ചെല്ലുമ്പോൾ
ഓമൽച്ചുണ്ടിൽ.. ചേരും ഈറതണ്ടിൽ
ഓർക്കാതെത്തും രാഗംപോലെ
കാശ്മീരത്തെ മഞ്ഞിൽ മുങ്ങും മേട്ടിൽ
കന്നിപ്പൂവായി ഞാനും പൂക്കുമ്പോൾ
ചോദിക്കാതെ കണ്ണിൻ വാതിൽ മുട്ടി
മായം കാട്ടും സ്വപ്നം പോലെ.. തോന്നിച്ചീടും
ആ.. സുഖമരുളും ഈ.. പ്രിയ പ്രണയം..ഓ ..ഓ
ഓ ..ഓ ..
ഈ സ്വപ്നങ്ങൾ..ഓ ..ഓ .. ഈ മോഹങ്ങൾ
ഹോ ..ഹോ