പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ
ആഹഹാ ..
പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ
പുതുമകൾ വിടരുന്നതിവിടെയല്ലോ
ഏതോ ഏകാന്ത മദനപൂജക്ക്
മന്ത്രം ചൊല്ലും നിശയിൽ..
പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ
പുതുമകൾ വിടരുന്നതിവിടെയല്ലോ
ലാവണ്യം ആ ..താരുണ്യം... ഓ
ലാവണ്യം തുളുമ്പുന്ന താരുണ്യം
ചൂടും വികാരസൂനം..മീട്ടും വിലാസഗീതം
ഒന്നാകും ഹൃദയതാളത്തിൽ..
സ്വപ്നങ്ങൾ തരും സ്വർഗ്ഗമൊന്നിൽ
മാംസങ്ങൾ പൊള്ളും മർമ്മരങ്ങൾ..
ആ..സ്വപ്നങ്ങൾ തരും സ്വർഗ്ഗമൊന്നിൽ
മാംസങ്ങൾ പൊള്ളും മർമ്മരങ്ങൾ
കേൾക്കാൻ വരൂ പ്രിയരേ....
പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ..ആ
പുതുമകൾ വിടരുന്നതിവിടെയല്ലോ
ഏതോ ഏകാന്ത മദനപൂജക്ക്
മന്ത്രം ചൊല്ലും നിശയിൽ..
പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ..
പുതുമകൾ വിടരുന്നതിവിടെയല്ലോ
തേൻകിണ്ണം ആ.. പൂങ്കിണ്ണം ഏയ്
തേൻകിണ്ണം നിറയുന്ന പൂങ്കിണ്ണം..
വാഴ്‌വിൻ ചുണ്ടോടു ചേർക്കാൻ
ഉള്ളിൻ ദാഹങ്ങൾ തീർക്കാൻ
ശൃംഗാരം തുടിക്കും സങ്കേതം
മോഹങ്ങൾ നറുംപൂക്കളാക്കി
പാപങ്ങൾ നറും പുണ്യമാക്കി
ആ... മോഹങ്ങൾ നറുംപൂക്കളാക്കി
പാപങ്ങൾ നറും പുണ്യമാക്കി
മാറ്റാൻ വരൂ പ്രിയരേ...
പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ..ആ
പുതുമകൾ വിടരുന്നതിവിടെയല്ലോ
ഏതോ ഏകാന്ത മദനപൂജക്ക്
മന്ത്രം ചൊല്ലും നിശയിൽ..
പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ..
പുതുമകൾ വിടരുന്നതിവിടെയല്ലോ