പുഞ്ചകൾ നടനമാടുന്ന
പുഞ്ചകള്‍ നടനമാടുന്ന ചേലക്കര ഗ്രാമമിതാണ്
കാളവര്‍ക്കി വാണരുളുന്ന കേളികേട്ട ഗ്രാമമിതാണ്
പുഞ്ചകള്‍ നടനമാടുന്ന ചേലക്കര ഗ്രാമമിതാണ്
കാളവര്‍ക്കി വാണരുളുന്ന കേളികേട്ട ഗ്രാമമിതാണ്
കേളികേട്ട ഗ്രാമമിതാണ് ..ഹേയ്
കുറുഞ്ഞിപൂക്കും നീലക്കുന്നുകളും
ഏലക്കാടുമിവിടെയുണ്ടല്ലോ..ഓ (2 )
ഏഴുവര്‍ണ്ണപ്പൂക്കളുണ്ട് പൂനുള്ളാന്‍ കാറ്റുമുണ്ട്
ഏഴുവര്‍ണ്ണപ്പൂക്കളുണ്ട്.. പൂനുള്ളാന്‍ കാറ്റുമുണ്ട്
പുഴയും തോടുമിവിടെയുണ്ട്
പ്രകൃതി തന്നൊരു.. തന്നൊരു...
പ്രകൃതി തന്നൊരു ഗ്രാമമിതാണ്
പുഞ്ചകള്‍ നടനമാടുന്ന.. ഓ.. ചേലക്കര ഗ്രാമമിതാണ്
കാളവര്‍ക്കി വാണരുളുന്ന കേളികേട്ട ഗ്രാമമിതാണ്
കേളികേട്ട ഗ്രാമമിതാണ്..
മേടക്കൊന്നകള്‍ പൂത്ത് നില്‍പ്പുണ്ട്..
മാവ് പൂത്ത മണമൊഴുകുന്നൂ (2 )
മണ്ണില്‍ നിന്നും പൊന്നു കൊയ്യും മലനാടിന്‍ മക്കളുണ്ട്
പള്ളിയുണ്ട് കോവിലുണ്ട്.. പള്ളിയുണ്ട് കോവിലുണ്ട്
നാക്ക് കൊണ്ട് കോടി മുടിച്ച കഥ.. നിറഞ്ഞ
നിറഞ്ഞ കഥ നിറഞ്ഞ ചേലക്കരനാട്
പുഞ്ചകള്‍ നടനമാടുന്ന ചേലക്കര ഗ്രാമമിതാണ്
കാളവര്‍ക്കി വാണരുളുന്ന കേളികേട്ട ഗ്രാമമിതാണ്
കേളികേട്ട ഗ്രാമമിതാണ്..ഹേയ്