ഇരുളുന്നു കൂടാരം

ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയി നിന്റെ മോഹം
കണ്ണീർ തുടയ്ക്കുവാൻ കൈയ്യാൽ തലോടുവാൻ
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം
ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയി നിന്റെ മോഹം
കണ്ണീർ തുടയ്ക്കുവാൻ കൈയ്യാൽ തലോടുവാൻ
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം

പാദങ്ങൾ തളരുന്നു പാതകൾ മായുന്നു
പാദങ്ങൾ തളരുന്നു പാതകൾ മായുന്നു
പാപക്കയ്പ്പുനീരിൻ പാനപാത്രം നീ..
ചായുന്ന പാൽമണം അറിയാൻ മറന്നു നീ..
നിന്നെ മാത്രം...

ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയി നിന്റെ മോഹം
കണ്ണീർ തുടയ്ക്കുവാൻ കൈയ്യാൽ തലോടുവാൻ
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം
ആ ..ആ ..ആ

വാടുന്ന മിഴികൾ തേടുന്നതാരെയോ
വാടുന്ന മിഴികൾ തേടുന്നതാരെയോ
വീണ്ടുമീ കാളപ്പോരിൽ വീണുവോ.. നീ
മാനത്ത് തീമണം എരിയാൻ തുടങ്ങിയോ
ആരറിഞ്ഞൂ ...

ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയി നിന്റെ മോഹം
കണ്ണീർ തുടയ്ക്കുവാൻ കൈയ്യാൽ തലോടുവാൻ
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം
കനിയുമോ കാണാത്ത സ്വർഗ്ഗരാജ്യം

oJwQ0uVBJuk