അനുരാഗതീരം തളിരണിയും

അനുരാഗതീരം ലാലലാലാലാലാല
തളിരണിയും കാലം ലലലലലലാ
അകമലരിനമൃതരുളി നീ വന്നനേരം
അലിയുന്നു മൗനം ലലലല
വളരുന്നു മോഹം ലാലലാലാലാലാല
കടമിഴിയിലൊരു കവിത വിരിയുന്ന നേരം

അനുരാഗതീരം തളിരണിയും കാലം
അകമലരിനമൃതരുളി നീ വന്നനേരം
അലിയുന്നു മൗനം.. വളരുന്നു മോഹം
കടമിഴിയിലൊരു കവിത വിരിയുന്ന നേരം

പൊന്നിന്റെ താലം പൊങ്ങുന്നു വിണ്ണില്‍
വെഞ്ചാമരങ്ങള്‍ വീശുന്നു തെന്നല്‍

ഋതുരാജകന്യേ നീ എഴുന്നള്ളവേ
ഒരു പ്രേമപൂജയ്ക്കു ഞാന്‍ നില്‍ക്കവേ (2)
എന്നാത്മ മന്ത്രങ്ങള്‍ നീ കേള്‍ക്കവേ
വരവരദമൊരു സുകൃതം നേടുന്നു ഞാന്‍
അനുരാഗതീരം തളിരണിയും കാലം

മന്ദാരമാല്യം ചാര്‍ത്തുന്നു ഭൂമി
നീരാളമെങ്ങും നീര്‍ത്തുന്നു വീചി

മണിവില്ലുമായി നീ എഴുന്നെള്ളവേ
മനസ്സിന്‍ സ്വരംകൊണ്ടു എതിരേല്‍ക്കവേ (2)
ഒരു സ്വപ്നസാമ്രാജ്യം നീ നല്‍കവേ
ലാലലാലാലാലാല ,,
സുഖസുഖദമൊരു മധുരമറിയുന്നു ഞാന്‍

അനുരാഗതീരം തളിരണിയും കാലം
അകമലരിനമൃതരുളി നീ വന്നനേരം
അലിയുന്നു മൗനം.. വളരുന്നു മോഹം
കടമിഴിയിലൊരു കവിത വിരിയുന്ന നേരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
anuragatheeram

Additional Info

Year: 
1986
Lyrics Genre: