കരിനീല മേഘങ്ങൾ
കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ
കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ
കിനാവൊന്നു തകരുമ്പോൾ
നിലാവേ നീ അറിയില്ലേ
കിനാവൊന്നു തകരുമ്പോൾ
നിലാവേ നീ അറിയില്ലേ
കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ
കനകദീപനാളം സാക്ഷി..
കതിരു പെയ്യും വാനം സാക്ഷി..
കരളിൻ പൂക്കൾ മാലയാക്കി
പുണ്യം കൊണ്ടു നേടും ബന്ധം
എന്തേ.. അഴലരുളി എന്നിൽ കരിയെഴുതി
മധുവിധുരജനിയെൻ ആശാസുമം
കണ്ണുനീരിൽ വിടർത്തുന്നു
കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ
ഉടലിൽ പാതി ഉയിരിൽ പാതി...
നിനവിൽ പാതി നിഴലിൽ പാതി..
ജന്മജന്മമൊന്നായി വാഴാൻ
തമ്മിൽ തമ്മിൽ നേടും സ്വന്തം..
എന്തേ ഇഴപിരിയാൻ ..ഉള്ളിൻ ഇതൾ കൊഴിയാൻ
വെന്മതിലേഖേ എന്നിൽ നിന്നും
എന്തിനായി നീ അകലുന്നു..
കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ
കിനാവൊന്നു തകരുമ്പോൾ
നിലാവേ നീ അറിയില്ലേ
കിനാവൊന്നു തകരുമ്പോൾ
നിലാവേ നീ അറിയില്ലേ
കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
karineela meghangal