രജനീ മലരൊരു

രജനീ മലരൊരു ലജ്ജയിൽ മുഴുകി
രഹസ്യമോഹത്തിൻ മുത്തുകൾ തൂകി
നെഞ്ചിലെ ചൂടൊരു നെഞ്ചിനു നൽകി
യൗവന സുരഭീ മേളയനഞ്ഞൂ (രജനീ..)
 
നിഴലൊടു ചേരും നിഴലുകൾ പോലെ
തളിരൊടു ചേരും തളിരുകൾ പോലെ
ആദ്യസമാഗമ താലലയങ്ങളിൽ
ജീവൻ ഇഴുകും നേരം
തുറക്കൂ തുറക്കൂ
നിത്യ  മനോഹര നിലയം (രജനീ..)
 
വിരലൊടു ചേരും വിരലിൻ കുളിരും
കവിളൊടു ചേരും കവിളിൻ നിരവും
ആലിംഗനങ്ങളിൽ ആയിരമായി
ചേലിൽ ഉറങ്ങും നേരം
നിറയ്ക്കൂ നിറയ്ക്കൂ
നിർവൃതി പേറിയ മധുരം (രജനീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info