പതിനേഴ് വയസ്സിൻ

പതിനേഴ് വയസ്സിൻ പ്രസാദമേ

പരിണത യൗവന വികാരമേ

മുന്തിരിയോ ഇത് മുഖക്കുരുവോ

തൊട്ടാൽ പൊട്ടും മുത്തുകളോ (പതിനേഴ്..)

 

 

പെണ്ണിൽ പ്രേമം വന്നു നിറഞ്ഞാൽ

ഉള്ളിൽ താമരയല്ലി വന്നു നിറഞ്ഞാൽ

കവിളിൽ പടരും തുഷാരമേ എന്നെ

തരളിതനാക്കിയ സൗന്ദര്യമേ

ഒന്നു തൊടട്ടേ മൃദുവായ്

ഒന്നു തൊടട്ടേ ഞാൻ  (പതിനേഴ്..)

 

പെണ്ണിൻ മോഹം കതിരു ചൊരിഞ്ഞാൽ

കണ്ണിൽ നാണക്കവിത തെളിഞ്ഞാൽ

മദനൻ നൽകും പ്രവാളമേ എന്നെ

പുളകിതനാക്കിയ തേൻ കണമേ

എത്ര കൊതിപ്പൂ മുകരാൻ

എത്ര കൊതിപ്പൂ ഞാൻ (പതിനേഴ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Pathinezhu Vayassin

Additional Info

അനുബന്ധവർത്തമാനം