ഞാനൊരു ശലഭം

ഞാനൊരു ശലഭം നിശാശലഭം

മാര രഞ്ജിനി മദനവിലാസിനി

മന്മഥ മധുറാണി  (ഞാനൊരു..)

 

കണ്ണിൽ കനകമാല കാമബാണം

ചുണ്ടിൽ ലളിത മധുര മന്ദഹാസം

എനിക്കു പ്രായം പരുവയൗവനം

എന്റെ ശയ്യയിൽ നിറഞ്ഞ സ്വാഗതം

കമോൺ ഡിയർ ബോയ്സ്

വെൽക്കം ടൂ മൈ ബെഡ്  (ഞാനൊരു..)

 

മാറിൽ വിധുര മുകുള പാരിജാതം

മെയ്യിൽ സിരകളുരുകും ഇന്ദ്രജാലം

എനിക്ക് ദാഹം പുരുഷ സംഗമം

എന്റെ രാത്രികൾ തളർന്ന രാത്രികൾ

കമാൺ സ്വീറ്റ് ഹാർട്ട്സ്

വിസിറ്റ് മീ ആൾ നൈറ്റ്സ്  (ഞാനൊരു..)