നിലാവിൻ പൊയ്കയിൽ
നിലാവിൻ പൊയ്കയിൽ.. കിനാവിൻ വീചിയിൽ
ഒരോമൽ തോണിയിൽ സുരചാരുതേ..
തുഴഞ്ഞേറുമീ നിദ്രതൻ കൈകളിൽ മെല്ലനേ
നിലാവിൻ പൊയ്കയിൽ.. കിനാവിൻ വീചിയിൽ
ഒരോമൽ തോണിയിൽ സുരചാരുതേ..
തുഴഞ്ഞേറുമീ നിദ്രതൻ കൈകളിൽ മെല്ലനേ
ആഹഹാ ലലാലാ...ലാലലാ
മുളം വേണുവൂതിയെത്തും ഇളം തെന്നലിൽ
പ്രഭാതങ്ങൾ ഈറൻ മാറും ഏകാന്ത കാന്തിയിൽ (2)
മനസ്സിന്റെ വാടിയിൽ.. മലരിട്ട ചില്ലയിൽ
നിനക്കായി തീർക്കുന്നു കൂടൊന്നു ഞാൻ..
അഭിലാഷ വാഹിനി കരയേറും വേളയിൽ
വരൂ നീയീ വിണ്ണിലേ ആയിരം മുത്തുമായി
മയൂരം ആടിടും.. മരാളം താണിടും
കിനാവിൻ.. തോണിയിൽ മധുശാരികേ..
വരൂ നീയീ വിണ്ണിലേ ഏഴിതൾപ്പൂവുമായി
മുകിൽ സ്വർണ്ണമാലകോർക്കും വഴിത്താരയിൽ
പ്രദോഷങ്ങൾ പോയൊളിക്കും ആരാമ സീമയിൽ (2)
ഇടനെഞ്ചിൻ ചൂടിനാൽ വിരിയുന്ന പൂക്കളാൽ
നിനക്കായി നീട്ടുന്നു പൊൻതാലം ഞാൻ..
അഭിലാഷവല്ലരീ അലർചൂടും വേളയിൽ
വരൂ നീയീ വിണ്ണിലേ വെണ്ണിലാപ്പൂവുമായി
നിലാവിൻ പൊയ്കയിൽ.. കിനാവിൻ വീചിയിൽ
ഒരോമൽ തോണിയിൽ സുരചാരുതേ..
തുഴഞ്ഞേറുമീ നിദ്രതൻ കൈകളിൽ മെല്ലനേ
ഉം..ആഹാ.. ഉം.. ഉം..ആഹാ