മുല്ലപ്പൂവണിയും പ്രിയതേ

മുല്ലപ്പൂവണിയും പ്രിയതേ
ഉള്ളിൽ തേനണിയും മഹിതേ..
ഇനിയുമീ നാണത്തിൻ മുഖപടം എന്തിനോ
മുല്ലപ്പൂവണിയും പ്രിയതേ..
ഉള്ളിൽ തേനണിയും മഹിതേ..
ഇനിയുമീ നാണത്തിൻ മുഖപടം എന്തിനോ

തുഹിനം മൂടിടും സ്ഥലം..ഹരിണം നീങ്ങിടും തടം
താരമ്പൻ തഴുകും താരിനിടയിൽ നിൻ മുഖം
ഇതാ.. ഇതാ.. നമ്മൾ തിരഞ്ഞൊരിടം
ഇതാ.. ഇതാ ഇരു.ഹൃദയലയം
ഉല്ലാസത്തിരകളിൽ മുങ്ങിടുമ്പോൾ
വിടരൂ.. വീണ്ടും വിടരൂ.. എന്റെ ചൊടികളിൽ നീ
പുളകം കൊണ്ടു നീ പൊതിയുകെൻ രജനികൾ

മുല്ലപ്പൂവണിയും പ്രിയതേ..
ഉള്ളിൽ തേനണിയും മഹിതേ..
ഇനിയുമീ നാണത്തിൻ മുഖപടം എന്തിനോ

മിഴികളെയ്തിടും ശരം..കവിളിൽ തിങ്ങിടും നിറം
തൊടാതെ ചുവക്കും മെയ്യിലമരും എൻ നഖം
ഇതാ.. ഇതാ.. സ്വപ്നം വിളയുമിടം
ഇതാ.. ഇതാ.. സ്വർഗ്ഗമരുളും സുഖം
ഉന്മാദം സിരകളെ പുൽകിടുമ്പോൾ
പകരൂ വീണ്ടും.. പകരൂ നിന്റെ തിരുമധുരം
ഹരിതം കൊണ്ടു നീ പൊതിയുകെൻ നാളുകൾ

മുല്ലപ്പൂവണിയും പ്രിയതേ..
ഉള്ളിൽ തേനണിയും മഹിതേ..
ഇനിയുമീ നാണത്തിൻ മുഖപടം എന്തിനോ
ലാലാലാ  ലാല്ലല്ലാ ..ലാലാലാ  ലാല്ലല്ലാ ..
ലാലാലാ  ലാല്ലല്ലാ ..ലാലല്ലാ
ലാലാലാ  ലാല്ലല്ലാ ..ലാലല്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mullapoovaniyum priyathe