കിങ്ങിണി പൊന്മണി

ലലലലാ....ലലലലലല്ലാലാ.... 
ലലലലാ....ലലലലലല്ലാലാ.... 

കിങ്ങിണി പൊന്മണി മഞ്ജീരം 
സംഗമരഞ്ജിതസംഗീതം 
നിനക്കായ് രചിക്കുന്നെൻ പാദം 
വിടരൂ നിദ്രയിൽ (കിങ്ങിണി..)

അമൃതനിലാവിൽ അരയന്നത്തൂവൽ 
രജപുഷ്പതാലമേന്തിടും
കന്യാതീരങ്ങൾ (അമൃത...) 
ധധിമി തധിമി ധിമിമി ധപാ 
ഒഴുകൂ..  പടരൂ.. കിരണരാജിയിൽ
ആലോലം (കിങ്ങിണി....)

നഖമുള്ള കാലം മുഖമുള്ള മേഘം 
പാരിജാതം ചൂടിനിന്നിടും 
തേജോരംഗങ്ങൾ (നഖമുള്ള...) 
തെയ്യാരേ തെയ്യാരേ ധിമിമി ധപാ 
ധകിട  ധകിട ധിമിമി ധപാ
അണയൂ അലിയൂ തരളകാന്തിയിൽ 
ഓലോലം (കിങ്ങിണി....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kingini ponmani

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം