ചിഞ്ചിലം ചിരിതൂകി
ചിഞ്ചിലം ചിരിതൂകി
കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾ
നീരവം നിഴൽവീശി മാറും ബിംബങ്ങളേ
മോഹിതം നിറജാലം
മായികം നറുരാഗം മൂടും ഓളങ്ങൾ
വേര്‍പെടും ഹൃദയങ്ങൾ സന്ധ്യാവർണ്ണങ്ങളിൽ
തീനാമ്പുകൾ ആടിതിമിര്‍ക്കും പേമാരികൾ
അല്ലില്‍ മദിക്കും കാട്ടാനകള്‍ മേയും തടം (2)
കല്ലിൽ പൂക്കും പൂവും
പൂവിൽ കായ്ക്കും മുള്ളും
മുള്ളിൽ ഊറും തേനും തേനിൽ മേവും കയ്പ്പും
ഒന്നിൻ പുല്ലേഖമോ ഒന്നിൻ പുല്ലേഖമോ
ചിഞ്ചിലം ചിരിതൂകി
കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾ
നീരവം നിഴൽവീശി മാറും ബിംബങ്ങളേ
നീരാർണ്ണവം ഹൈമം പുതയ്ക്കും ശ്യാമാചലം
മുങ്ങിതുടിയ്ക്കും പൊൻതാഴികം മായുംകണം (2)
മഞ്ഞിൽ മേവും താപം താപം നല്‍കും ശീതം
ശീതം കൊള്ളും നാദം നാദം തീർക്കും രൂപം
എല്ലാം മിഥ്യാപദം.. എല്ലാം മിഥ്യാപദം
ചിഞ്ചിലം ചിരിതൂകി
കൊഞ്ചിടും കുളിർവീചി പേറും നാളങ്ങൾ
നീരവം നിഴൽ വീശി മാറും ബിംബങ്ങളേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
chinchilam chirithooki