ഇത് അഴക്

ഇത് അഴക് അഴക്

സ്വർഗ്ഗത്തിനിതു കതക്

നല്ല ചെല്ല ചെല്ല ചിറകുള്ള ചിന്നചിന്നക്കനവിനു

പതിനേഴാണല്ലോ വയസ്സ്

മണിമുത്തുമുത്തു കിലുങ്ങുന്ന കൊച്ചുകൊച്ചു ചിറകുമായ്

തൊട്ടുതൊട്ടുയെന്റെ മനസ്സ്

ഹേയ് എന്നോടു കൂടെ നീയും പോരാമോ ദൂരേ

മാനത്തെ കൊട്ടാരത്തിൽ മാലേയ കൂടാരത്തിൽ പോരാമോ ദൂരേ (2) [ഇത് അഴക്...]

ചുട്ടുപൊള്ളും വേനൽ മുട്ടിമുട്ടി വിളിച്ചു

ചാറ്റൽമഴപ്പെണ്ണിൻ ജാലകങ്ങൾ

തൊട്ടടുത്തു നിൽക്കും സുന്ദരന്റെ കണ്ണിൽ

കുഞ്ഞു കുഞ്ഞു നിനവിൻ പൂന്തിരകൾ

മഞ്ഞണിഞ്ഞ പൂവേ നീ ചിരിക്ക്

എന്റെ നെഞ്ചിനുള്ളിൽ സ്നേഹം നീ വിരിക്ക്

മായക്കാറ്റേ കൂടെ പാടാമോ

ഹേയ് എന്നോടു കൂടെ നീയും പോരാമോ ദൂരേ

മാനത്തെ കൊട്ടാരത്തിൽ മാലേയ കൂടാരത്തിൽ പോരാമോ ദൂരേ (2) [ഇത് അഴക്...]

ചുറ്റിവരും കാറ്റിൻ ചുണ്ടിലുള്ള പാട്ടിൽ

ഇറ്റുവീഴും കനവിന്റെ നീർക്കണങ്ങൾ

കട്ടെടുത്തു പായാം പട്ടുടുത്ത പൂവേ

നമ്മളൊത്തു കൂടുവാനീ ദിനങ്ങൾ

ചില്ലണിഞ്ഞ കൂട് നീ തുറക്ക്

എന്റെ ചെല്ലമണിപ്രാവേ നീ പറക്ക്

നേരം പോയി വായോ ചങ്ങാതീ

ഹേയ് എന്നോടു കൂടെ നീയും പോരാമോ ദൂരേ

മാനത്തെ കൊട്ടാരത്തിൽ മാലേയ കൂടാരത്തിൽ പോരാമോ ദൂരേ (2) [ഇത് അഴക്...]

Mammootty - Ithu Azhaku Azhaku - Love In Singapore