രാഗമധുചന്ദ്രൻ നീയല്ലേ

രാഗമധുചന്ദ്രൻ നീയല്ലേ നിന്നോമലാമ്പൽ ഞാനല്ലേ

നാളേയൊരു താമര ഞാനെങ്കിൽ

എൻ പ്രേമസൂര്യൻ നീയല്ലേ

ദൂരം പോലും മായില്ലേ

മോഹം ഒന്നായ് തീരുമ്പോൾ സുഖം

ആരോ കാതിൽ മൂളുന്നു

മധുരം പ്രണയം എന്നോ

(രാഗമധുചന്ദ്രൻ..)





ആശാ മാനത്തെ നവനക്ഷത്രങ്ങൾ

തിരി നീട്ടി നിൽക്കുന്നു നീയേകുന്ന സങ്കല്പങ്ങൾ

കൈയ്യെത്തും ദൂരെ മണി മട്ടുപ്പാവിൽ

വെൺ തൂവൽ വീശുന്നു

നീ നെയ്യുന്ന സന്ദേശങ്ങൽ

അറിയാതെന്നോ അനുരാഗിയായി ഞാൻ

മനമിന്നു ചൊല്ലുന്നു

വേഗം സ്വന്തമാക്കീടാൻ

പറയാതെന്നോ ഒരു ഗാമിയായി നീ

പകലാകിലും ഇരവാകിലും അനുവാദം കൂടാതെ

(രാഗമധുചന്ദ്രൻ..)





ഈറക്കുഴലൂതി നീ പാടും മുൻപേ

സ്വരമുത്തമേകി ഞാൻ നിന്റെ ചുണ്ടിലൊരു രാഗം തീർക്കും

തൂമഞ്ചം നീർത്തി ഞാൻ ചായും മുൻപേ

ഒരു പൊൻ കിനാവായ് നീ കണ്ണിൻപീലി വാതിൽ മുട്ടും

നിഴലൊന്നായാ അഴലില്ല ഈ ജന്മം

എൻ ജീവതല്പത്തിൽ നിന്നെ ഞാനുറക്കിടാം

ഇനി എന്നാളും എൻ കാവലാകും നീ

ഒരു വാക്കിലോ ഒരു നോക്കിലോ എന്നുള്ളം നോവാതെ

(രാഗമധുചന്ദ്രൻ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagamadhuchandran