ആശാമരത്തിന്‍റെ അതിരംതലയ്ക്കെ

ആശാമരത്തിന്‍റെ അതിരംതലയ്ക്കെ
ആയിരം പൂക്കില പൊട്ടിവിരിഞ്ഞേ
കുണുക്കിട്ട കോഴി കുറുഞ്ചാത്തന്‍‌കോഴിക്ക്
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
ആശാമരത്തിന്‍റെ അതിരംതലയ്ക്കെ
ആയിരം പൂക്കില പൊട്ടിവിരിഞ്ഞേ
കുണുക്കിട്ട കോഴി കുറുഞ്ചാത്തന്‍‌കോഴിക്ക്
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ

ചക്കരമാവു കടിഞ്ഞൂലു പൂത്തേ
പൂവെല്ലാമുണ്ണിതിരിഞ്ഞേ മൂത്തു പഴുത്തേ
ഏനതു കണ്ടു കൊതിച്ചേ (2)
കൊതിയന്‍ ചെറുക്കനല്ലേ
എന്‍റെ കുഞ്ചിച്ചെറുക്കനല്ലേ
തമ്പ്രാന്‍റെ പാടത്ത് കൊയ്ത്തു തൊടങ്ങ്യാല്
കൈതമറപറ്റി പാത്തും പതുങ്ങീം
മാളോര് കാണാണ്ട് നീയിങ്ങ് പോരീന്നോ

ആശാമരത്തിന്‍റെ അതിരംതലയ്ക്കെ
ആയിരം പൂക്കില പൊട്ടിവിരിഞ്ഞേ
ആലിപ്പഴത്തിന്റെ കുളിരുള്ള
പൂക്കിലയ്ക്കുള്ളാലെയുള്ളിലൊരിക്കിളിവന്നേ
കുണുക്കിട്ട കോഴി കുറുഞ്ചാത്തന്‍‌കോഴിക്ക്
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ

കരിവീട്ടിക്കൈയ്യിനു താങ്ങിണിലെന്തേ
പയ്യാരം പാടിത്തുളുമ്പണ തേനുംകുടം
കളിചിരി ചെല്ലക്കുടം (2)
കോരീട്ടും കോരീട്ടും എന്‍റെ നാഴി നെറയണില്ലേ
കണ്ടാലും കൊണ്ടാലും പൂതി കൊറയണില്ലേ
മേനിത്തരിപ്പില് കോരിത്തരിക്കണ്
ചുറ്റിപ്പിണയണ് കന്നിനാഗം

ആശാമരത്തിന്‍റെ അതിരംതലയ്ക്കെ
ആയിരം പൂക്കില പൊട്ടിവിരിഞ്ഞേ
ആലിപ്പഴത്തിന്റെ കുളിരുള്ള
പൂക്കിലക്കുള്ളാലെയുള്ളിലൊരിക്കിളിവന്നേ
കുണുക്കിട്ട കോഴി കുറുഞ്ചാത്തന്‍‌കോഴിക്ക്
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
ആ അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ
അടിവയറ്റീന്ന് ഒരു പൂതിയൊറഞ്ഞേ

OqmtlJ7mol4