കളഭ കുംകുമം ചാർത്തി
കളഭ കുംകുമം ചാർത്തി
കനവു സുന്ദരി വാ വാ
പ്രണ സന്ധ്യയിൽ
ഈ പുളക ഗംഗയിൽ
ഒന്നായി അലിഞ്ഞു ചേരാൻ വാ
കനക നൂപുരം ചാർത്തി
ഭരത നർത്തനം ആടി
ഹൃദയ സംഗമ മധു വസന്ത ശയ്യയിൽ
തമ്മിൽ പുണർന്നുറങ്ങാൻ വാ
മേലെ വാനിടം ചോപ്പണിഞ്ഞു
താഴെ പൂമുഖം പൂത്തുലഞ്ഞു
മണിച്ചിറകിലെ മധുകണം നീ കൊണ്ടുതാ
(കളഭ കുംകുമം ചാർത്തി )
മൂവാണ്ടൻ മാവിന്മേൽ ഞാൻ കൂടുകൂട്ടുമ്പോൾ
തോഴീ തനിയെ നീ പോരുകില്ലേ
ആരാരും കാണാതെ ആരാമ പുഷ്പ്പത്താൽ
ഞാനാ കുടിലിൽ കൂട്ടീരിക്കാം
എന്റെ ഉള്ളിലെ ചിത്ര പൗർണ്ണമി എതാണേതാണ്
എന്റെ മനസ്സിലെ പൊന്നുതമ്പുരാൻ ആരാണാരാണ്
ഉഷസ്സിലെ കതിരുകളെ
ഉപവനലതികകളെ
തേൻ തൂകി വാ തമ്മിലിണങ്ങി നാം
ചുറ്റിപ്പിണഞ്ഞു നാം ചേക്കേറാം
(കളഭ കുംകുമം ചാർത്തി )
തൂവാനതുമ്പിപ്പെണ്‍ തുള്ളാട്ടം തുള്ളുമ്പം
താനേ വാടി നീ തേങ്ങിടെണ്ട
ആരോമൽ ചിപ്പിയിലെ ആയിരം മുത്തുകൾ
ആർക്കായി ഞാനിനി കാത്തുവായ്ക്കും
നിൻ ചിറകിലെ തങ്കഭസ്മം
തരുമോ തരു നീ സഖീ
എന്റെ മെയ്യിലെ വെണ്ണയുണ്ണാൻ
വരുമോ കണ്ണാ നീ
മനസ്സിലെ മണിക്കുയിലേ
പ്രിയമെഴും ഇളംകുയിലെ
നീ ചൂട് താ
തമ്മിലിണങ്ങി നാം ചുറ്റിപ്പിണഞ്ഞു നാം ചേക്കേറാം