കന്യാവനത്തിലെ കസ്തൂരി

കന്യാവനത്തിലെ കസ്തൂരി മുല്ലയെ
കഥ പറഞ്ഞുറക്കുന്ന രാത്രി (2)
ചെമ്പകക്കുന്നിലെ നൊമ്പരപ്പൂവിന്റെ
കണ്ണീർ തുടയ്ക്കാൻ വരുമോ 
കവിളിൽ തലോടി തരുമോ
കാക്കോത്തിക്കാവിലെ കാവളം കിളിക്കൊരു
കാറ്റാടി കുളിർതെന്നൽ തരുമോ
കന്യാവനത്തിലെ കസ്തൂരി മുല്ലയെ
കഥ പറഞ്ഞുറക്കുന്ന രാത്രി

യാതന പർവ്വങ്ങൾ മാത്രമെൻ
ജീവിതച്ചരിത്രത്തിലിന്നോളം (2)
ഭീതിയുടെ മുനമ്പിൻ മുനയിലെന്റെ
ഭൂതവും ഭാവിയും വർത്തമാനവും
ഇനിയൊരു പുലരിയുണ്ടോ
അതിലൊരു വെളിച്ചമുണ്ടോ
പറയൂ കാലമേ പറയൂ
ഇവിടെ ഞാൻ കാതോർത്തു നിൽക്കും
ഇനി വരുമുഷസ്സിനെയോർക്കും
കന്യാവനത്തിലെ കസ്തൂരി മുല്ലയെ
കഥ പറഞ്ഞുറക്കുന്ന രാത്രി

കൃഷ്ണപക്ഷങ്ങൾ മാത്രമെൻ
നക്ഷത്ര രാശിയിലെപ്പോഴും (2)
ഏതോ ഗ്രീഷമത്തിനഗ്നിയെന്റെ
ആയുസ്സിൻ പുസ്തകം ചുട്ടെരിച്ചു
ഈ ജീവിതം എന്തിനായി
ഈ ജീവനും എന്തിനായി
വരുമോ വസന്തം വരുമോ
ഒരു യുഗം തപസ്സ് ഞാൻ ചെയ്യും
ഈ ജന്മസാഫല്യം നേടാൻ
(കന്യാവനത്തിലെ കസ്തൂരി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kanyavanathile kasthuri(njan anaswaran malayalam movie)