കുമ്പിടുന്നോരുടെ കൂടെയെത്തും
കൃഷ്ണാ കൃഷ്ണാ
കുമ്പിടുന്നോരുടെ കൂടെയെത്തും
അമ്പലപ്പുഴ ശ്രീകൃഷ്ണാ
തൃപ്പടിമേൽ വച്ചു തൊഴാം ഞാൻ
തീരാത്ത തീരാത്ത സങ്കടങ്ങൾ
കുമ്പിടുന്നോരുടെ കൂടെയെത്തും
അമ്പലപ്പുഴ ശ്രീകൃഷ്ണാ
തൃപ്പടിമേൽ വച്ചു തൊഴാം ഞാൻ
തീരാത്ത തീരാത്ത സങ്കടങ്ങൾ
തിരിച്ചെടുക്കൂ അവ തിരിച്ചെടുക്കൂ
നിൻ കരുണാമൃതമെനിക്ക് തരൂ
തിരിച്ചെടുക്കൂ അവ തിരിച്ചെടുക്കൂ
നിൻ കരുണാമൃതമെനിക്ക് തരൂ
കുമ്പിടുന്നോരുടെ കൂടെയെത്തും
അമ്പലപ്പുഴ ശ്രീകൃഷ്ണാ
തൃപ്പടിമേൽ വച്ചു തൊഴാം ഞാൻ
തീരാത്ത തീരാത്ത സങ്കടങ്ങൾ
കൃഷ്ണാ ശ്രീകൃഷ്ണാ
സാഗരത്തിരകൾ തന്നാവ് നൽകും
സഹസ്ര നാമങ്ങൾ ജപിക്കാം
പിറവി തോട്ടിതുവരെ പാലിക്കും ഭക്തിയുടെ
ഹരിചന്ദന ചാർത്തല്ലാതെ
അങ്ങേയ്ക്ക് നൽകുവാൻ എന്റെ കൈയ്യിൽ
അവിൽപ്പൊതി തരിപോലുമില്ലാ
മാപ്പ് മാപ്പ് മാപ്പ് മായാമാധവാ മാപ്പ്
മാപ്പ് മാപ്പ് മാപ്പ് മായാമാധവാ മാപ്പ്
സുകൃതമീ ജന്മം സുകൃതം
നിന്റെ തിരു ദർശനത്തിന്റെ നിമിഷം
സുകൃതമീ ജന്മം സുകൃതം
നിന്റെ തിരു ദർശനത്തിന്റെ നിമിഷം
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
കൃഷ്ണാ ..കൃഷ്ണാ
വിധിയുടെ കൈകളിൽ പിടയുമ്പോളെ
നിധിയേ തിരിച്ചെടുത്തെനിക്ക് തരൂ
കണ്ണനാമുണ്ണിക്ക് ഉണ്ണുവാൻ പ്രാർദ്ധന
വെണ്ണയും കീർത്തനവുമല്ലാതെ
തിരുമുടിയിൽ ചാർത്തി അലങ്കരിക്കാനൊരു
മയിൽപ്പീലി പോലുമില്ലല്ലോ
നന്ദി നന്ദി നന്ദി
എന്റെ നവനീത കൃഷ്ണാ നന്ദി
നന്ദി നന്ദി നന്ദി
എന്റെ നവനീത കൃഷ്ണാ നന്ദി
കുമ്പിടുന്നോരുടെ കൂടെയെത്തും
അമ്പലപ്പുഴ ശ്രീകൃഷ്ണാ
തൃപ്പടിമേൽ വച്ചു തൊഴാം ഞാൻ
തീരാത്ത തീരാത്ത സങ്കടങ്ങൾ (2)
തിരിച്ചെടുക്കൂ അവ തിരിച്ചെടുക്കൂ
നിൻ കരുണാമൃതമെനിക്ക് തരൂ
തിരിച്ചെടുക്കൂ അവ തിരിച്ചെടുക്കൂ
നിൻ കരുണാമൃതമെനിക്ക് തരൂ
കുമ്പിടുന്നോരുടെ കൂടെയെത്തും
അമ്പലപ്പുഴ ശ്രീകൃഷ്ണാ
തൃപ്പടിമേൽ വച്ചു തൊഴാം ഞാൻ
തീരാത്ത തീരാത്ത സങ്കടങ്ങൾ