രാവിന്റെ തോളില്‍ രാപ്പാടി

ഉം ഉം ..ഉം
രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
യാമങ്ങളോരോന്നായി
വീണുറങ്ങി വീണുറങ്ങീ
നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേ
എന്തേ എന്തേ..
ഉറങ്ങിയില്ലാ ഇനിയും ഉറങ്ങിയില്ലാ
രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
യാമങ്ങളോരോന്നായി
വീണുറങ്ങി വീണുറങ്ങീ

പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍
കുഞ്ഞായി കൈക്കുഞ്ഞായി വാണിരുന്നല്ലോ
അന്ന് പോലും ഞാനെന്‍ മൗനസങ്കല്പം
നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ
രാരാരോ രരിരാരാരോ
രാരോ രാരോ രരിരാരാരോ

രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
യാമങ്ങളോരോന്നായി
വീണുറങ്ങി വീണുറങ്ങീ
നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ravinte tholil rappadi tharattum