പൊന്നും തിങ്കള്‍ താരാട്ടും
പൊന്നും തിങ്കള്‍ താരാട്ടും മോഹപ്പൊന്മാനേ
കണ്ണീരാറ്റില്‍ നീരാടും ഓമല്‍പ്പൊന്‍പൂവേ
ഓ ദുഃഖത്തിന്‍ ഈണം മീട്ടി
സ്വപ്നത്തിന്‍ താളം തട്ടി പാടാം ഞാന്‍
സ്നേഹത്തിന്‍ ചിത്രത്തേരില്‍..
തീരങ്ങള്‍ തേടി തേടി പോകാന്‍ വാ
പൊന്നുംതിങ്കള്‍ താരാട്ടും മോഹപ്പൊന്മാനേ
കണ്ണീരാറ്റില്‍ നീരാടും ഓമല്‍പ്പൊന്‍പൂവേ
മാനത്തിന്‍ മുറ്റത്ത്
കൊട്ടാരക്കെട്ടില്‍ വാഴും നമ്മള്‍ ഓ ഓ
അമ്മാനക്കടവത്തെ പൂന്തോണീലേറി പോകും നമ്മള്‍
ഓ നീയില്ലെങ്കില്‍ ഞാനില്ലല്ലോ സൗമിനി
രാവില്ലെങ്കില്‍ നീയില്ലല്ലോ പൗര്‍ണ്ണമി
ഇനിയെന്നുള്ളില്‍ കന്നിപ്പൂങ്കാവില്‍ നീ ആടാന്‍ വാ
(പൊന്നുംതിങ്കള്‍ താരാട്ടും)
കയ്യെത്തും ദൂരത്ത് മിന്നാരം തൂകി മാരിവില്ല്
ഓ ഓ
കണ്ണേറാം പൂമേട്ടില്‍ പൂനുള്ളാനോടിപ്പോയി തിങ്കള്‍
ഓ..മൗനം പോലും മായാ രാവിൻ ഗീതമായി
യാമം തേടും രാഗാലാപം സാന്ദ്രമായി
ഇനി താഴ്‌വാരം കൂടെ ചൂടാറായി കൊടിയേറാറായി
(പൊന്നുംതിങ്കള്‍ താരാട്ടും)