പൊൻവാനം ഈ കൈകളിൽ

പൊൻവാനം ഈ കൈകളിൽ 
പാലാഴി പൂക്കുമ്പിളില്‍
ചന്ദനമുല്ലക്കാട്ടിന്‍ തെന്നലേ അമ്പിളിവള്ളമേറും മേഘമേ
ഇക്കരേ വരുമോ... 
പൊന്നും പണവും കൊണ്ടു വരുമോ
പൊന്‍വാനം ഈ കൈകളിള്‍ 
പാലാഴി പൂക്കുമ്പിളിൽ ഹോ...
(പൊൻവാനം...)

കോലമയിൽപ്പീലികൊണ്ടു കൂടുവെയ്ക്കാം പുതുലോകം കാണാം
കോലക്കുഴലൂതിയൂതിപാട്ടു പാടാം 
വര്‍ണ്ണജാലം കാണാം
നിറനിലാവുപോല്‍ ചിറകുകള്‍ വിരുത്തി പറന്നു പോയിടാം
പൂങ്കിനാക്കളായ് മതിലുകള്‍ എല്ലാം 
കടന്നു ചെന്നിടാം
ആവണിമുറ്റത്തും മാമലയോരത്തും പൂക്കളിയാടാന്‍ പോരാമോ
ആവണിമുറ്റത്തും മാമലയോരത്തും തിരുമുടിയേറി പൂക്കളിയാടാന്‍ പോരാമോ 
പൊൻവാനം ഈ കൈകളിൽ 
പാലാഴി പൂക്കുമ്പിളില്‍ ഹോ..

പൂവനങ്ങള്‍ താലമെടുത്താടിയല്ലോ കുയിലമ്മേ ഇതിലേ
നാളേ നല്ലേ കാലമെന്നു ചൊല്ലിയെങ്ങോ നലമോതി പുലരി
ഹരിതഭംഗികള്‍ മധുര മധുരമായ് 
കാത്തു നില്‍ക്കയായ്
തരളമെന്‍ മനം നിറകതിരോടെ 
നിറഞ്ഞു നില്‍ക്കയായ്
മുന്തിരി പൂത്തല്ലോ മഴമുകിലോരത്ത് 
വിരുന്നുകാരാ വന്നാട്ടേ
മുന്തിരിപൂത്തല്ലോ മഴമുകിലോരത്ത് മാടിവിളിയ്ക്കു വിരുന്നുകാരാ വന്നാട്ടേ
(പൊൻവാനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponvanam ee kaikalil

Additional Info

Year: 
1998

അനുബന്ധവർത്തമാനം