എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ

എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്
വേനലാളവേ ഓടിയെത്തുമി മഴയായ്
ഇരുളലയിൽ വെയിലുണരും
ഇതളിലെ നനവൊഴിയും പുലരിയായ്
എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്

കാണാക്ഷതങ്ങളിൽ.... ഒരു തൂവൽസ്പർശമായ്
പാടാത്ത തന്ത്രിയിൽ ഒരു സ്നേഹാർദ്രരാഗമായ്
ആലോലമാളുമോ വീണ്ടും ആത്മാവിലാകവേ
പുതുമലരിലെ ഹൃദയസൗരഭം
മധുര മന്ത്രണമായ്
എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്

തൂമഞ്ഞുതുള്ളിയിൽ ഒളിതൂകും പ്രകാശമായ്
വീശുന്ന തെന്നലിൻ തണുവോലുന്ന കൈകളായ്
കാണാൻ വരുന്നുവോ വീണ്ടും ഈ ജാലകങ്ങളിൽ
പുലരൊളിയുടെ ശോണരേഖകൾ
അമൃത സാന്ത്വനമായ്

എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്
വേനലാളവേ ഓടിയെത്തുമീ മഴയായ്
ഇരുളലയിൽ വെയിലുണരും
ഇതളിലെ നനവൊഴിയും പുലരിയായ്
എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
ente nenjile manchirathile(mis lekha tharoor kanunnath malayalam movie)