സുന്ദരി ഒന്നു പറയൂ പ്രാണസഖി

സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം
പറയാനിരുന്നതെല്ലാം ഇനി പറയാം
ഒരുങ്ങാം ഇനി കൊണ്ടാടാം
തുടങ്ങാം പുതു പ്രണയോത്സവം
വിണ്ണിൽ പാറിപ്പറന്നുയരാം
തുടരാം മധുമാരോത്സവം
ഓഹോഹോ ഹോ ഓഹോഹോ
ഓഹോഹോ ഹോ ഓഹോഹോ
ഓഹോഹോ ഹോ ഓഹോഹോ
സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം
പറയാനിരുന്നതെല്ലാം ഇനി പറയാം

ഹോ ..താമരക്കണ്ണുകളിൽ തളിരിട്ടതെന്നൊരു
പൊന്നും പുലർകാലം
ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ
ഏതോ കിനാവസന്തം
രാവിന്റെ കൊമ്പിലെ രാപ്പാടി
നിന്റെ പാട്ടായ പാട്ടൊക്കെ ഞാനായി
നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ
തേൻ കുടമന്നെന്റെ മനസ്സായി
ഓഹോഹോഹോ ഓഹോഹോ
ഓഹോഹോഹോ ഓഹോഹോ
ഓഹോഹോഹോ ഓഹോഹോ
സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
സുന്ദരി..സുന്ദരി..
പറയാം ഞാൻ .. ഞാൻ.. ഞാൻ

ഉം ..വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ
ഒന്നിച്ചലഞ്ഞു നാം..
കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ
കൊഞ്ചി കളിച്ചു നമ്മൾ..
ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം
നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം
ഇന്നത്തെ കാറ്റത്ത് വീണതെല്ലാം
പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ
യാഹുവാ യാഹുവാ യാഹുവാ യാഹുവാ
ഓഹോഹോഹോ ഓഹോഹോ
ഓഹോഹോഹോ ഓഹോഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sundari onnu parayuu pranasaghi

Additional Info

അനുബന്ധവർത്തമാനം