പ്രഭാതഗാനങ്ങൾ നമ്മൾ
ആഹാഹാഹാ ആ ആ ആ
പ്രഭാതഗാനങ്ങൾ നമ്മൾ പ്രസാദസൂനങ്ങൾ..
കുളിരലയിൽ മുഖം കഴുകും
പ്രകൃതീ ദേവി കണ്ടുണർന്ന പൊൻകണികൾ
തെയ്യംതാരാ തെയ്യംതാരാ തെയ്യംതാരാ
തെയ്യംതാരാ... തെയ്യംതാരാ..തെയ്യംതാരാ...
പ്രഭാതഗാനങ്ങൾ നമ്മൾ പ്രസാദസൂനങ്ങൾ
ആയിരം ജന്മങ്ങളായി നിന്നെ
അന്വേഷിക്കാനിറങ്ങി ഞാൻ (2)
മലർവനം വിരിയുമീ ഉഷസ്സിലും
മധുകണം ചൊരിയുമെൻ മനസ്സിലും
തിരഞ്ഞു നിന്നെ തിരഞ്ഞു നിന്നെ
ജന്മം ജന്മം നമ്മിൽ നമ്മിൽ
തേടിത്തേടി ആ ആ
പ്രഭാതഗാനങ്ങൾ നമ്മൾ പ്രസാദസൂനങ്ങൾ
സുരഭീമാസമെന്നും മധുരം പകർന്ന കാലം
ഒരു വസന്തമായി വഴിയോരം പൂത്തു നാം (2)
കുളിരുകൾ പൊതിയുമാ പകലിലും
കുമിളകൾ പടരുമാ കനവിലും
നിറഞ്ഞു നമ്മൾ നിറഞ്ഞു നമ്മൾ
ഉള്ളിന്നുള്ളിൽ വെള്ളിക്കിണ്ണം
തുള്ളി തുള്ളി ആ ആ
പ്രഭാതഗാനങ്ങൾ നമ്മൾ പ്രസാദസൂനങ്ങൾ
പ്രകൃതീ ദേവി കണ്ടുണർന്ന പൊൻകണികൾ
തെയ്യംതാരാ..ആ ..തെയ്യംതാരാ..ആ ..തെയ്യംതാരാ
തെയ്യംതാരാ തെയ്യംതാരാ
തെയ്യംതാരാ..ആ ..തെയ്യംതാരാ..ആ ..തെയ്യംതാരാ
തെയ്യംതാരാ തെയ്യംതാരാ