തുലാഭാരമല്ലോ ജീവിതം
തുലാഭാരമല്ലോ ജീവിതം
തുലാഭാരമല്ലോ ജീവിതം
സുഖദുഃഖഭാവങ്ങൾ പൂചൂടി നില്ക്കും
സുഖദുഃഖഭാവങ്ങൾ പൂചൂടി നില്ക്കും
വനജ്യോത്സ്നയല്ലോ മാനസം
തുലാഭാരമല്ലോ ജീവിതം
തുലാഭാരമല്ലോ ജീവിതം
ഇളങ്കാറ്റു ലാളിച്ചു ഇളം തുമ്പി പൂജിച്ചു
ഇതൾ വീശിയാടൂ പൂവേ..
നിൻ ജന്മം സാഫല്യം നേടും വേളയിൽ
താരുണ്യം നിൻ മാറിൽ വീണ്ടും
തംബുരു ചേർക്കുകയായി
നാണത്തിൻ സിന്ദൂരം ചുണ്ടിൽ
നന്തുണി മീട്ടുകയായി
താരുണ്യം നിൻ മാറിൽ വീണ്ടും
തംബുരു ചേർക്കുകയായി
നാണത്തിൻ സിന്ദൂരം ചുണ്ടിൽ
നന്തുണി മീട്ടുകയായി
ആഹഹാഹാ ആഹഹാഹാ
തുലാഭാരമല്ലോ ജീവിതം
തുലാഭാരമല്ലോ ജീവിതം
ശരത്ക്കാല മേഘങ്ങൾ
മണിത്തൂവൽ വീശും നിൻ ..
മനസ്സിന്റെ തീരങ്ങളിൽ
ഇന്നേതോ പൂക്കാലം വന്നൂ പിന്നെയും
ഗ്രീഷ്മത്തില്‍ ഹേമന്തം വർണ്ണപ്പീലികൾ ചൂടുകയായി
സ്വപ്നങ്ങൾക്കുന്മാദം സ്വർണ്ണക്കാത്സരമേകുകയായി
ഗ്രീഷ്മത്തില്‍ ഹേമന്തം വർണ്ണപ്പീലികൾ ചൂടുകയായി
സ്വപ്നങ്ങൾക്കുന്മാദം സ്വർണ്ണക്കാത്സരമേകുകയായി
ആഹഹാഹാ ആഹഹാഹാ
തുലാഭാരമല്ലോ ജീവിതം
സുഖദുഃഖഭാവങ്ങൾ പൂചൂടി നില്ക്കും
വനജ്യോത്സ്നയല്ലോ മാനസം
തുലാഭാരമല്ലോ ജീവിതം
തുലാഭാരമല്ലോ ജീവിതം