ഒറ്റപ്പെട്ടും കുറ്റപ്പെട്ടും
ഒറ്റപ്പെട്ടും കുറ്റപ്പെട്ടും
അഗ്നിക്കുള്ളിൽ തള്ളപ്പെട്ടും
ഒറ്റയ്ക്കൊരാൾ യാത്രാ (2)
രക്ഷക്കായി ശിക്ഷക്കായി
നീതിക്കായി നന്മക്കായി
തേരോട്ട തേരില്ലാത്ത രാജാവിന്റെ
നാടില്ലാത്ത യോദ്ധാവിന്റെ
തേരില്ലാതെ പോരാടുന്ന
തേരില്ലാതെ നാടോടുന്ന യാത്രാ
(ഒറ്റപ്പെട്ടും കുറ്റപ്പെട്ടും)
കണ്ണീരിൻ കായൽക്കരയിൽ തിരയെണ്ണും
മകളെക്കാണാൻ ജനകന്റെ യാത്രാ
ഉന്മാദത്തിരകൾ നീന്തി
നഗരത്തിൻ വീഥിയിലൂടെ ഉരുകിടും യാത്രാ
ദൂരത്തുള്ള ലക്ഷ്യം തേടിയെത്തും മുൻപ് വീഴില്ലല്ലോ
മാനത്തുള്ള നക്ഷത്രങ്ങൾ തന്നെത്താനെ വീഴില്ല
കരയില്ലിനിയും വെറുതേ വെറുതേ
തിരയില്ലിനിയും തിരിയേ തിരിയേ
തടവിൽ കഴിയും വെറുതേ വെറുതേ
മടിയിൽ വീണിനി ഇനിയും വെറുതേ
തഴുകിടാം തഴുകിടാം തഴുകിടാം
ഓ ഓ ഓ
(ഒറ്റപ്പെട്ടും കുറ്റപ്പെട്ടും)
കരിനീല കുന്നിന്മുകളിൽ
തിര മാറും ചോരക്കനവായി സൂര്യന്റെ യാത്രാ
ആസുരമാം പകലിൻ എതിരേ
താമസമാം രാവിനെതിരെ മനുജന്റെ യാത്രാ
ആകാശം കിതയ്ക്കാറില്ല
നാഗാസ്ത്രങ്ങൾ നിലക്കാറില്ല
ധീരന്മാർ മരിക്കാറില്ല തോൽക്കാറില്ല ഈ മണ്ണിൽ
ചിതറിച്ചിതറി മറയും മറയും
തിരതല്ലുകയായി തടവിൽ നുരയോ
അലറിക്കുതറി കുതികൊള്ളുകയായ്
അസുരപ്പടകൾക്കെതിരേ എതിരേ
ഒഴുകിടാം ഒഴുകിടാം ഒഴുകിടാം
ഓ ഓ ഓ ഓ ഓ ഓ
(ഒറ്റപ്പെട്ടും കുറ്റപ്പെട്ടും)