കുഴിമടിയാ കുലമടിയാ

കുഴിമടിയാ കുലമടിയാ
ചഠോ പഠോ ഉഠോ
അരക്കൊപ്പം എരിവെയിലേറി
ചഠോ പഠോ ഉഠോ ..
കുഴിമടിയാ കുലമടിയാ
ചഠോ പഠോ ഉഠോ

അയ്യയ്യോ വയ്യേ വയ്യേ
അയ്യയ്യോ വയ്യേ വയ്യേ
കൊടിത്തൂവ കൊണ്ടാൽ പോലും ചൊറിയാൻ മടി
മടിശീല താഴെപ്പോയാലെടുക്കാൻ മടി
മടിക്കുത്തഴിഞ്ഞാൽ പോലും ഉടുക്കാൻ മടി
ഉടുത്തത് ഉഴപ്പാതെ കഴുകാൻ മടി
മടുപ്പുള്ള മരുന്ന് കുടിക്കാൻ മടി
മടുപ്പുള്ള മയക്കം വിടുവാൻ മടി
മടുപ്പുള്ള മരുന്ന് കുടിക്കാൻ മടി
മടുപ്പുള്ള മയക്കം വിടുവാൻ മടി
ഒന്നു തുറക്ക് കണ്ണു തുറക്ക്
എളു പെരുമ പെരുകി മടിയാ മടിയാ മടിയാ

കുഴിമടിയാ കുലമടിയാ
ചഠോ പഠോ ഉഠോ
കുഴിമടിയാ കുലമടിയാ
ചഠോ പഠോ ഉഠോ

പടകേറി വന്നാല്‍പ്പോലും തടുക്കാൻ മടി
തടുക്കിട്ട് തന്നാൽ താനേ ഇരിക്കാൻ മടി
ശിപായിക്ക് ശർവാറുകൾ കൊടുക്കാൻ മടി
വിലാസങ്ങൾ വായിച്ചാലും അലയാൻ മടി
ഉടുപ്പിന്റെ കുടുക്കൊന്നഴിക്കാൻ മടി
പുരയ്ക്ക് തീ പിടിച്ചാൽ കെടുത്താൻ മടി
ഉടുപ്പിന്റെ കുടുക്കൊന്നഴിക്കാൻ മടി
പുരയ്ക്ക് തീ പിടിച്ചാൽ കെടുത്താൻ മടി
ഒന്നു തുറക്ക് കണ്ണു തുറക്ക്
എളു പെരുമ പെരുകി മടിയാ മടിയാ മടിയാ

കുഴിമടിയാ കുലമടിയാ
ചഠോ പഠോ ഉഠോ
അരക്കൊപ്പം എരിവെയിലേറി
ചഠോ പഠോ ഉഠോ ..
ആ ...ആ
കുഴിമടിയാ കുലമടിയാ
ചഠോ പഠോ ഉഠോ

yAB5PrSOxRU