മായാത്ത മാരിവില്ലിതാ

മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ
ആകാശമണ്ഡലങ്ങളില്‍ നീഹാരമാലയൂര്‍ന്നിതാ
പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീവേളയില്‍ ശ്യാമലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ
മായാത്ത മാരിവില്ലിതാ..........

ഈ കൈകളില്‍ കാലമേ നീ നലം
കൊണ്ടവര്‍ണ്ണത്താലം നല്‍കവേ
പാഴ്മുളയിലെ സ്വപ്നസല്ലാപമായ്
നിന്റെ മൌനം മൂളിപ്പെയ്യവേ
കുടവട്ടപ്പാടിലായ് സ്വര്‍ഗ്ഗം നിറഞ്ഞൊഴുകീ
മലവാരം നീളെയീകുങ്കുമം
ഉതിര്‍പ്പൂക്കളായ് നീ നിറച്ചുവാ തൂ... രൂ... രൂ.....
ആകാശമണ്ഡലങ്ങളില്‍ ............

ഈ വേദിയില്‍ മൂകസന്ദേശമായ് എന്നി-
ലീണം തൂകും തെന്നലേ
പൂമൈനതന്‍ കാതിലെന്നുള്ളിലെ
സ്നേഹഗാനോന്മാദം പകരുമോ?
മുക്കുറ്റിപ്പന്തലില്‍ കുളിരാര്‍ന്നുവന്നാലും (2)
ഉദയത്തിന്‍ നാളമേ എന്നുമെന്‍
മനസ്സിന്റെ ദീപംതെളിച്ചുതാ ... വാ... വാ... വാ

മായാത്ത മാരിവില്ലിതാ...........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayatha Maarivillitha

Additional Info

Year: 
1991

അനുബന്ധവർത്തമാനം