പാതിരാമഴയേതോ (F)

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ.........
പിൻ നിലാവിലലിഞ്ഞൂ
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ...

പാതിരാമഴയേതോ ഹംസഗീതം പാടി

കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
 
പാതിരാമഴയേതോ ഹംസഗീതം പാടി

ശൂന്യവേദികയിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം......
ഏകനായ് നീ പോയതെവിടെ (2)
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ

(പല്ലവി)
മ്........... മ്......... മ്........... മ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Paathiraamazhayetho

Additional Info

Year: 
1991

അനുബന്ധവർത്തമാനം