യേശുനാഥാ ദയാപരാ
യേശുനാഥാ ദയാപരാ
തേടുന്നു നിൻ ദർശനം
യേശുനാഥാ ദയാപരാ
ഏകണേ നിൻ കൃപാവരം
പാടുന്നു വാഴ്ത്തുന്നു ഞങ്ങൾ
ദേവാ നിൻ ദിവ്യ സങ്കീർത്തനങ്ങൾ
നീയേ തെളിക്കുന്നു ദീപങ്ങൾ നിത്യം
ഇരുളാർന്ന ഹൃദയങ്ങളിൽ
യേശുനാഥാ ദയാപരാ
തേടുന്നു നിൻ ദർശനം
യേശുനാഥാ ദയാപരാ
ഏകണേ നിൻ കൃപാവരം
ആരുണ്ട് നാധനിപ്പാരിൽ നാഥാ
നിൻ സ്നേഹ ധാരയ്ക്ക് കീഴിൽ
മായാ മരീചിയിൽ അലയുന്നു ജീവൻ
നിൻ സ്നേഹം തണലാകണേ
ആമേൻ ..ആമേൻ..ആമേൻ
ആഹാ ...അഹാഹാ
കദനങ്ങളിൽ നീ കാരുണ്യമേകി
ഇല്ലായ്മയിൽ നിൻ വരദാനവും
ആപത്തിലെല്ലാം അവിടുത്തെ നാമം
പ്രത്യാശതൻ പൊൻ കിരണങ്ങളായി
യേശുവേ നിൻ സാന്ത്വനം
എകണേ ഞങ്ങൾക്കേകണേ
മാനവർക്കെല്ലാം മോചനമേകാൻ
മന്നിതിൽ വന്ന നായകാ
യേശുനാഥാ ദയാപരാ
തേടുന്നു നിൻ ദർശനം
യേശുനാഥാ ദയാപരാ
ഏകണേ നിൻ കൃപാവരം
പാടുന്നു വാഴ്ത്തുന്നു ഞങ്ങൾ
ദേവാ നിൻ ദിവ്യ സങ്കീർത്തനങ്ങൾ
നീയേ തെളിക്കുന്നു ദീപങ്ങൾ നിത്യം
ഇരുളാർന്ന ഹൃദയങ്ങളിൽ
ആമേൻ ..ആമേൻ..ആമേൻ