താർമകൾക്കൻപുള്ള തത്തേ

താർമകൾക്കൻപുള്ള തത്തേ വരികെടോ
താമസ ശീലമകറ്റേണമാശു നീ
രാമദേവൻ ചരിതാമൃതമിനിയും
ആമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായി
എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ
പങ്കമെല്ലാം അകലും പല ജാത്തിയും
സങ്കടമേതും വരികയുമില്ലല്ലോ

സ്വാമിൻ ദശരഥനായ രാജാവു ഞാൻ
മാമപരാധിനം രക്ഷിക്ക വേണമേ
ഞാനറിയാതെ മൃഗയാ വിവശനായി
ആന തണ്ണീർ കുടിക്കും നാദമെന്നോർത്തു
ബാണമെയ്തേൻ അതിപാപിയായോരു ഞാൻ
പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ

പാദങ്ങളിൽ വീണു കേണീടുമെന്നോടു
ഖേദം കലർന്നു ചൊന്നാൻ മുനിബാലകൻ
കർമ്മമത്രേ തടുക്കാവതല്ലാർക്കുമേ
ബ്രഹ്മഹത്യാ പാപമൂണ്ടാകയില്ലതേ
ബ്രഹ്മഹത്യാ പാപമൂണ്ടാകയില്ലതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharmakalkkanpulla thathe

Additional Info

അനുബന്ധവർത്തമാനം