മെല്ലെയെൻ കണ്ണിലെ - F
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍ മുത്തുപോല്‍
മിന്നി നിന്നോര്‍മ്മകള്‍
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായ് വിരിയുമെന്‍ കണിമലരേ
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍ മുത്തുപോല്‍
മിന്നി നിന്നോര്‍മ്മകള്‍
പാടി ഒരു കിളിയെന്‍ കരളിന്‍ കൂട്ടില്‍
ഒരു പാട്ടിൻ ഈണം
ഞാന്‍ മയങ്ങിവീണുപോയ സ്വരപഞ്ചമം
മെല്ലെ ഇതള്‍വിരിയും മനസ്സിന്‍ ചിമിഴില്‍
ഒരു പൂവല്‍ശലഭം
തേന്‍ തിരഞ്ഞു ചുണ്ടൊഴിഞ്ഞ സുഖസാന്ത്വനം
ചില്ലുവാതിലില്‍ ഒരു കാറ്റിന്‍ കൈതൊട്ടുവോ
ആരോ കളിയായ് കാതില്‍ പെയ്തു അറിയാ മധുരം
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍ മുത്തുപോല്‍
മിന്നി നിന്നോര്‍മ്മകള്‍
നാളെ ഒരു വേളിനിലാപ്പന്തലിലെ
നവവധുവാകുമ്പോള്‍..
താലി കോര്‍ത്തു നല്‍കുമെന്‍റെ വരതാരകം
താനെ എന്നുടലുരുകുന്നൊരു നേരം
എൻ നെറുകില്‍ പകരും
സ്നേഹമന്ത്രമായിടുന്നു ശുഭജാതകം
ശ്യാമതുളസിയായ് നിന്‍ കാല്‍ക്കല്‍ വീഴുമ്പോള്‍
പനിനീര്‍ച്ചുണ്ടില്‍ പതിയെ കിനിയും
ഇളനീര്‍മധുരം
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍ മുത്തുപോല്‍
മിന്നി നിന്നോര്‍മ്മകള്‍
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായ് വിരിയുമെന്‍ കണിമലരേ
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍ മുത്തുപോല്‍
മിന്നി നിന്നോര്‍മ്മകള്‍