പീലിമുകിൽ താഴ്‌വരയിൽ
പീലിമുകിൽ താഴ്‌വരയിൽ
നീലനിലാ പൂന്തണലിൽ
പൊൻ വെയിലിൽ പൂവണിയും
പൂമരുതിൻ ചില്ലകളിൽ
മഴവിൽ കൂടാരം പോൽ
ഒരു പവിഴപ്പൊൻകൂടുണ്ട്
പനിനീർച്ചിറകിൽ പാറും
ഒരു കുറുവാൽ കിളിയുണ്ട്
പീലിമുകിൽ താഴ്‌വരയിൽ
നീലനിലാ പൂന്തണലിൽ
പൊൻ വെയിലിൽ പൂവണിയും
പൂമരുതിൻ ചില്ലകളിൽ
മേളിക്കാൻ മുത്തശ്ശരാകും കിഴവൻ കിളികൾ
ലാളിക്കാൻ മുന്നാഴി നിറയും നുരയും ലഹരി (2)
ആടിപ്പാടി എങ്ങെങ്ങും താളം തേടും ആവേശം
ഹേയ്... ഹേയ്..
പൊന്നുണ്ടേ മിന്നായമുണ്ടേ
മിഴി മിന്നും സ്വപ്നങ്ങളുണ്ടേ
ഉള്ളിന്നുള്ളിൽ ഊയലാടുവാൻ
പീലിമുകിൽ താഴ്‌വരയിൽ
നീലനിലാ പൂന്തണലിൽ
പൊൻ വെയിലിൽ പൂവണിയും
പൂമരുതിൻ ചില്ലകളിൽ
ആരാരും കാണാതെ അഴലിൻ എരിതീ നുകരും
ആഘോഷം തീരുന്ന നിമിഷം വെറുതേ കരയും (2)
എന്തോ തേടിയെങ്ങെങ്ങോ
പാറിപ്പോകും ഏകാന്ത യാത്രയിൽ
വർണ്ണത്തിൻ വാസന്തമുണ്ടോ
അഴകേറും പുലർകാലമുണ്ടോ
എന്നെന്നും സ്വന്തമാക്കുവാൻ
പീലിമുകിൽ താഴ്‌വരയിൽ
നീലനിലാ പൂന്തണലിൽ
പൊൻ വെയിലിൽ പൂവണിയും
പൂമരുതിൻ ചില്ലകളിൽ
മഴവിൽ കൂടാരം പോൽ
ഒരു പവിഴപ്പൊൻകൂടുണ്ട്
പനിനീർച്ചിറകിൽ പാറും
ഒരു കുറുവാൽ കിളിയുണ്ട്