മാനത്തേ മാമയിലേ

മാനത്തേ മാമയിലേ പീലിക്കതിരുണ്ടോ
രാത്തിങ്കള്‍ തോളത്തെ വെണ്ണക്കുടം കണ്ടോ (2)
കുഞ്ഞിളം ചുണ്ടിലെ പാട്ടുമായി കുസൃതിക്കുറുമ്പുമായി
മായക്കണ്ണന്‍ മനസ്സിനുള്ളില്‍ വിരുന്നുവരും
മാനത്തേ മാമയിലേ പീലിക്കതിരുണ്ടോ
രാത്തിങ്കള്‍ തോളത്തെ വെണ്ണക്കുടം കണ്ടോ

ആലിലക്കണ്ണെഴുതാന്‍ അഞ്ജനം വേണം
നെറുകില്‍ ചാര്‍ത്തുവാന്‍ ചന്ദനം വേണം (2)
താമര കൈവിരലില്‍ മോതിരം വേണം
താമര കൈവിരലില്‍ മോതിരം വേണം
തരളം പാടുവാന്‍ വേണുവും വേണം
പൊന്‍‌വേണുവും വേണം
മാനത്തേ മാമയിലേ പീലിക്കതിരുണ്ടോ
രാത്തിങ്കള്‍ തോളത്തെ വെണ്ണക്കുടം കണ്ടോ

ആയിരം പരിഭവങ്ങള്‍ മായ്ക്കുകയില്ലേ
അഴകിന്‍ കതിരായി നീ പുഞ്ചിരിക്കില്ലേ (2)
മാറിലൊരമ്പിളിപോല്‍ മയങ്ങുകില്ലേ
മാറിലൊരമ്പിളിപോല്‍ മയങ്ങുകില്ലേ
മനസ്സില്‍ തിരുമധുരം നീ പകരില്ലേ
നീ പകരില്ലേ

മാനത്തേ മാമയിലേ പീലിക്കതിരുണ്ടോ
രാത്തിങ്കള്‍ തോളത്തെ വെണ്ണക്കുടം കണ്ടോ
കുഞ്ഞിളം ചുണ്ടിലെ പാട്ടുമായി കുസൃതിക്കുറുമ്പുമായി
മായക്കണ്ണന്‍ മനസ്സിനുള്ളില്‍ വിരുന്നുവരും
മാനത്തേ മാമയിലേ പീലിക്കതിരുണ്ടോ
രാത്തിങ്കള്‍ തോളത്തെ വെണ്ണക്കുടം കണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manathe mamayile