അരാജകത്തിൻ കാർമേഘങ്ങൾ
Music:
Lyricist:
Singer:
Film/album:
ഓ ഓ ഓ ഓഓ
ആ ആ ആ
അരാജകത്തിൻ കാർമേഘങ്ങൾ
ഭൂതലമാകെ പടരുമ്പോൾ
വർഗ്ഗീയതയുടെ നീരാളിക്കൈ
സംസ്കാരത്തെ ഞെരുക്കുമ്പോൾ (2)
ബോധിത്തണലിൽ നിന്നുമിതാ
കരുണാ മന്ത്രമുയർത്തുന്നു (2)
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ (2)
ഇതിഹാസത്തിലെ ഗാന്ധാരം
അറബിക്കഥയിലെ ബാഗ്ദാദ് (2)
ഗിരി പോലുയരും ട്രേഡ് സെന്റർ
ഇവ ചേതനയറ്റു പതിക്കുമ്പോൾ
ഭാരത ഭൂവിൽ നിന്നുമഹിംസാ
തത്വം നീളെ പടരുന്നു
തത്വം നീളെ പടരുന്നു
തത്വം നീളെ പടരുന്നു
അഹിംസ പരമോധർമ്മ
അഹിംസ പരമോധർമ്മ
ഋഷിമാർ തന്നുടെ പർണ്ണകുടീരം
വേദങ്ങൾ തൻ ഈറ്റില്ലം
മാനികൾ നട്ടു നനച്ചു വളർത്തിയ
നാടിതു ലോകത്തോടായി പറയുന്നു
നാടിതു ലോകത്തോടായി പറയുന്നു
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
arajakahtin karmeghangal
Additional Info
Year:
2013
Lyrics Genre:
ഗാനശാഖ: