രാസലീലാംഗ ഭാവ ശൃംഗാര
രാസലീലാംഗ ഭാവ ശൃംഗാര
രാധികേ നിന്റെ സ്വന്തം
പ്രേമ സംഗീത രാജ സഞ്ചാര
ഗോപികാ വസന്തം
ഗമനീ കമനീയ യമുനാ നീരത്തിൽ
കൗതുക പൂർണ്ണിമയായി
നീയെൻ കൗസ്തുഭ മഞ്ജിമയായി
രാസലീലാംഗ ഭാവ ശൃംഗാര
രാധികേ നിന്റെ സ്വന്തം
രാധേ ശ്യാമിൻ ബാംസുരി ചൂടും
ഗാഥാ മധുരം ഞാനല്ലേ
എന്നും യദുവിൻ പ്രണയം തേടും
ഗോപീഹൃദയം നീയല്ലേ
കാംബോജിപോൽ ഹരിസംഗമം
കൊതിയായി വരില്ലേ
കാളിന്ദി പോൽ ഹരിചന്ദനം
കുളിരാൻ തൊടില്ലേ
എൻ ഉയിരിൻ ഉടലിൽ
തളയണിയുമണിമ അനുരാഗം
രാസലീലാംഗ ഭാവ ശൃംഗാര
രാധികേ നിന്റെ സ്വന്തം
ചാരെ രാവിൻ നീല നികുഞ്ജം
ലീലാലോലം പടരുമ്പോൾ
കണ്ണൻ മായാ മോഹവിലോലൻ
വിണ്ണിൻ തൂവെണ്ണ കവരുമ്പോൾ
നിൻ ദ്വാപരം ഛിൽ ഛിൽ ഛിലം
എൻ താളമാർന്നൂ
നിൻ പാൽക്കുടം മെയ് തൈക്കുടം
എൻ നെഞ്ചു ചേർന്നൂ
വിൺ മനസ്സിൻ വനിയിൽ
മലരണിയുമണിമ അനുരാഗം
രാസലീലാംഗ ഭാവ ശൃംഗാര
രാധികേ നിന്റെ സ്വന്തം
പ്രേമ സംഗീത രാജ സഞ്ചാര
ഗോപികാ വസന്തം
ഗമനീ കമനീയ യമുനാ നീരത്തിൽ
കൗതുക പൂർണ്ണിമയായി
നീയെൻ കൗസ്തുഭ മഞ്ജിമയായി
രാസലീലാംഗ ഭാവ ശൃംഗാര
രാധികേ നിന്റെ സ്വന്തം
സ മ രിപാ മ പ നി ധ നി സാ
ഗ ഗ മാമ ഗാ രി സ സ നീ പ
മ മ പാ പ ഗാ ഗ മാ മ രിസരീ
നിനിനി സസസ രിരിരി ഗാമ രിസരീ
സസസ നിനിനി പപപ മപമ പനിധനിസാ
നിനിനി സസസ രിരിരി ഗാമ രിസരീ
സസസ നിനിനി പപപ മപമ പനിധനിസാ
നിനിനി സസസ രിരിരി ഗാമ രിസരീ
സസസ നിനിനി പപപ മപമ പനിധനിസാ