വിടരും വർണ്ണപൂക്കൾ
ഇങ്കുലാബ് സിന്ദാബാദ്
ഇങ്കുലാബ് സിന്ദാബാദ്
വിടരും വർണ്ണപൂക്കൾ
കരളിൽ സ്വപ്നം നേടാനായി
ഇതിരില്ലാത്തൊരു ലോകം
നമുക്ക് മുന്നിൽ കാണാനായി
ഉയരെ പ്രേമകൊടികൾ പാറുമ്പോൾ
അണിയായി ചേർന്നീ നമ്മൾ
വന്നെന്നാൽ പടവെട്ടാനായി
പ്രണയ ചങ്ങല ഉലകം വരിയുമ്പോൾ
അകലാൻ മനസില്ലിനിയും മുറുകട്ടെ ബന്ധങ്ങൾ
ഇങ്കുലാബ് സിന്ദാബാദ് ഇങ്കുലാബ് സിന്ദാബാദ്
പ്രണയച്ചങ്ങല മുറുകട്ടെ
പ്രണയകോടികൾ പാറട്ടെ
(വിടരും വർണ്ണപൂക്കൾ)
ഇങ്കുലാബ് സിന്ദാബാദ് ഇങ്കുലാബ് സിന്ദാബാദ്
നീയല്ലേ എൻ ജീവൻ ചൂടുംപൂവ്
നീയെന്നിൽ പൊൻ പൂമ്പൊടിയായി വന്നാലും
നിന്നിൽ തൊട്ടെന്നല്ലിചുണ്ടിൽ ദാഹം
നമ്മിൽ മുത്തിതന്നു കാലം നാണം
പെണ്ണിൽ പ്രേമം പാടും നിന്നിൽ താനേ
തന്നു ദൈവം നമ്മിൽ സായൂജ്യം
ഇത് സത്യം ഇത് സത്യം ഇത് ഒമർഖയാം പാടും പാട്ട്
(വിടരും വർണ്ണപൂക്കൾ)
പേടിപ്പിച്ചാൽ പ്രേമം തോൽക്കില്ലേതും
തോക്കും ലാത്തിയുമെല്ലാം പൊന്നിൽ ഏതോ
ജയിലിൽ പോലും കാതൽ പാലസ്
വെയിലെന്നാലും കുളിരും വെള്ളിനിലാവ്
ഇഷ്ട്ടം കൂടും പെണ്ണിൻ കൂടെത്താനെ
ജന്മം ജീവിച്ചീടും സ്നേഹത്തോടെ
ഇത് സത്യം ഇത് സത്യം ഇത് ലൈല മജ്നു പ്രേമം പോലെ
(വിടരും വർണ്ണപൂക്കൾ)