പൊന്നും ജമന്തിപ്പൂവും
വാഹു വാഹു ഹോ
ഹോയു് ഹായി ഹായി
വാഹു വാഹു ഹോ
പൊന്നും ജമന്തിപ്പൂവും
കയ്യും കഴുകിത്തൊടും മെയ്യ്
നറുംനെയ്യ്
പാലും പഞ്ചാരപ്പാവും കാലും പിടിച്ചു
കെഞ്ചും ചേല് ചുണ്ടിന്‍ ചേല്
മയില്‍പ്പിലിമിഴി മിന്നിപ്പാളും
മണിച്ചേലുമൊഴി ചിന്നിത്തൂകും
മനം പോലെ മുടി തിങ്ങും
കന്നിപ്പെണ്ണേ കണ്ണേ പൊന്നേ
പെണ്ണിനുമൊപ്പം മാനം വേണോ
ഇനിമണ്ണും ചാരിക്കൂടാനാണോ (2)
കുന്നത്തെ പൂവല്ല
കൊമ്പത്തെ കിളിയല്ല
മനസ്സിലെ കണിപ്പൂവിന്‍ കന്നിത്തേന്
കുന്നത്തൂര്‍ നാടല്ലേ തച്ചോളിക്കാവല്ലേ
പയറ്റിനി പഠിക്കേണം മങ്കച്ചോട്
മണിമങ്കയ്ക്കായു് പടവെട്ടാനായ്
അരയന്നപ്പൊന്നും കണിവള്ളം താ
അറപ്പുരക്കിടക്കയില്‍ സരഭിലവിരിപ്പുകള്‍
വിരിക്കുമെന്‍ മോഹങ്ങള്‍
മൊത്തത്തില്‍ കാണേണം
ചന്തത്തിന്‍ കാതലു്
മറിക്കുവാന്‍ വയ്യെന്നായെന്‍ സ്വപ്നത്താള്
സ്വപ്നത്തില്‍ കാണുമ്പോള്‍ കയ്യെത്തിച്ചാടല്ലേ
കുറുക്കനും പുളിച്ചീടും മുന്തിരിയാണേല്‍
തുളുനാട്ടില്‍ പോപടവെട്ടാനായ്
കടകമഴു്ത്താന്‍ കളിവള്ളം താ
പടിപ്പുരത്തളത്തിലെ തരിളണികരം
പിടിച്ചണയ്ക്കുവാന്‍ നേരം പോയ്
(പൊന്നും ജമന്തിപ്പൂവും കയ്യും)