പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍

പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത്
കളിമൺ കുടമുടയ്ക്കാന്‍
കാത്തുനില്‍ക്കും കാർമുകിലേ(2 )
പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം
സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ

കതിര്‍നെല്ലു വിളഞ്ഞ പാടം
കന്നിയില്‍ കൊയ്തേ തീരൂ
യവനിക മൂടുംനേരം കളിവട്ടം നിന്നേ തീരൂ(2 )
മണ്ണുകൊണ്ടുള്ള ശില്പം മണ്ണായി മാഞ്ഞടിയും
മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും (2 )
മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും
പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത്
കളിമണ്‍കുടമുടയ്ക്കാന്‍
കാത്തുനില്‍ക്കും കാർമുകിലേ

മരണം പ്രകൃതി ശരീരാണാം
വികൃതീ ജീവിതം ഉച്യതേ ബുധൈ
ആ ആ ആ

കരിങ്കല്ലിന്‍ മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും
കരിങ്കല്ലിന്‍ മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും
കാലം വന്നു വിളിക്കുമ്പോള്‍
കണ്ടില്ലെന്നു പറയാമോ
മുഷിഞ്ഞൊരു വേഷം മാറ്റി
പുതുമുണ്ടു ചുറ്റി വരും
ഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാം
ഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാം
പകലിന്‍ ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത്
കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്‍ക്കും കാർമുകിലേ
പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം
സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ
മനസ്സേ ശാന്തമാകൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pakalin chithayeriyum

Additional Info

Year: 
2004
Lyrics Genre: 

അനുബന്ധവർത്തമാനം