ഞാൻ ഉയർന്നു പോകും

ഞാൻ ഉയർന്നു പോകും
മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും
ചന്ദ്രനിൽ എന്ന പോലവേ
നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും
നീലക്കണ്ണുകൾ തുറന്നു നീ നോക്കിയാൽ സഖീ
ഞാൻ ഉയർന്നു പോകും
മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും
ചന്ദ്രനിൽ എന്ന പോലവേ

മഴ ചാറിയെന്ന തോന്നലായി
കുടനീർത്തി നിന്നു ഞാനീ വഴിത്താരയിൽ
ഒരു കാറ്റിലൂടെ വീണുവെൻ
ഇടനെഞ്ചിനുള്ളിൽ ഒന്നോരണ്ടോ തുള്ളികൾ
പെയ്തിടും മുമ്പെയായി മാഞ്ഞ നിൻ തൂമൊഴീ
തൂകിടും ഇളം തേനായിരുന്നുവോ

ഞാൻ ഉയർന്നു പോകും
മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും
ചന്ദ്രനിൽ എന്ന പോലവേ
നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും
നീലക്കണ്ണുകൾ തുറന്നു നീ നോക്കിയാൽ സഖീ

nYmehhPzfJ4