കണ്ണാടി പുഴയിലെ മീനോടും

കണ്ണാടി പുഴയിലെ മീനോടും കുളിരിലെ
നീരാടും പൂവെയിലെ ഓലോലം നീ വരുമോ
മഞ്ചാടി താഴവരയിൽ
മണ്‍കൂടിൻ പൊൽതിരിയായി
ഒരു കിനാവായി നീ പോരുമോ
കണ്ണാടി പുഴയിലെ ഉഹും ..ആഹഹാ

ഓരോരോ മുകിലുകൾ വാനോരം നിരനിരെ
ആരാരോ വിരിയിടും ഈറൻ പൂഞ്ചേലകളായി
ഒരു കുടന്ന സുഗന്ധവുമായി
വഴിയിലോ മലരാടുകയായി
ചുണ്ടിൽ ചേരാൻ തന്നീടുമോ
മധുരമൂറും തേൻതുള്ളികൾ

കണ്ണാടി പുഴയിലെ നീരാടും പൂവെയിലെ
മഞ്ചാടി താഴവരയിൽ
മണ്‍കൂടിൻ പൊൽതിരിയായി
ഒരു കിനാവായി നീ പോരുമോ

രാവോരം ഇലകളായി താരങ്ങൾ നിറയവേ
പൂമാനം പൊൻകതിരിൻ
പീലികളായി തെളിയവെ
അലയും തെന്നലിതാ ഇതിലെ
വരികയായി സ്നേഹാതുരമായി
ഓമൽതുമ്പീ നിന്നെക്കാണാൻ
മിഴികൾ രണ്ടും മിന്നുന്നുവോ
കണ്ണാടി പുഴയിലെ മീനോടും കുളിരിലെ
നീരാടും പൂവെയിലെ ഓലോലം നീ വരുമോ
ഉഹും അഹഹാ ഏഹെഹെ ..

V9uzTEYDvEU