അഴകേ അരികെ

ഉം ...
അഴകേ അരികെ
വരിവണ്ടായി ഞാൻ വരവായി
വെയിലിൽ പൊൻവെയിലിൽ
ചിറകിൽ നിന്നീ പ്രണയം
കനവുകളിൽ പരിചിതമാം
മുഖമായി സ്വരമായി നീ നിന്നു
അഴകേ അരികെ
വരിവണ്ടായി ഞാൻ വരവായി
വെയിലിൽ പൊൻവെയിലിൽ
ചിറകിൽ നിന്നീ പ്രണയം

ആ.ആ
വിടുനാളായി വരവേൽക്കും  
പ്രിയഭാവനയോ നിൻ രൂപം
മഴനൂലിൽ കുളിരാടി
നെറുകിൽ തഴുകി നിൻ മൗനം
മദഘരമാം പരിതാപമായി
മധുരിതമാം മുറിവായി നീ
ഉരുകീ സ്മൃതിയിൽ ഞാൻ നീറി 
ഓ ദേവീ
അഴകേ അരികെ
വരിവണ്ടായി ഞാൻ വരവായി
വെയിലിൽ പൊൻവെയിലിൽ
ചിറകിൽ നിന്നീ പ്രണയം

മിഴിനീരിൽ മഴവില്ലിൻ
നിറമായി വിരിയും പ്രിയരാഗം
പുതുമഞ്ഞിൻ വിരിനീക്കും
വനപൗർണ്ണമിപോലതിലോലം
തണുവില്ലോടും കഴലായി നീ
തിരഞൊറിയും കടലായി ഞാൻ
നെടുവീർപ്പുകളിൽ ചാഞ്ചാടി ദേവാ 

അഴകേ അരികെ
വരിവണ്ടായി ഞാൻ വരവായി
വെയിലിൽ പൊൻവെയിലിൽ
ചിറകിൽ നിന്നീ പ്രണയം
കനവുകളിൽ പരിചിതമാം
മുഖമായി സ്വരമായി നീ നിന്നു
അഴകേ അരികെ
വരിവണ്ടായി ഞാൻ വരവായി
വെയിലിൽ പൊൻവെയിലിൽ
ചിറകിൽ നിന്നീ പ്രണയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Azhake arike