സമ്മാനം ഓടി നേടണോ

സമ്മാനം ഓടി നേടണോ
പുലിയാട്ടം ആടി നേടണോ
കുരുക്കാക്കി കൂലി വാങ്ങണോ
ഗുലുമാല്‍ ഈ ലോക ജീവിതം
മേലേ വാനം കേറാനിഷ്ടം
കൂടാനാരും കൂടെ കാണും
തേര് ഉയരും തേര്
നേരേ പോരൂ വേഗം പോരൂ
സ്വപ്നം പോലെ പായും തേരില്‍
കാണാം കളികളാടാം
വാനോളിയുടെ അലയുടെ നാടകം
പൂവിതറിയ മഴയുടെ കോലകം
(സമ്മാനം ഓടി നേടണോ )

മലയുടെ തൊടുകുറി അവിടൊരു ചെറുതിരി
ദൂരെ കനവു പോലവേ
കെണി വരും ഇടവഴി പടവരും നെടുവഴി
നാമീ പടവു താണ്ടുമോ
നാമൊരു സ്വരജതി പാടണോ
നാള്‍വരും അതുവരെ കാക്കണോ
മാന്മിഴിയഴകിനെ കാണണോ
ഒഴുകിവായോ

ഗിരിഗിരി രിരി രിരി
സസഗ  രിരി രിരി മമ പഗഗഗമ
നിനീനീ നിരിരിഗ (2 )

മേലേ വാനം കേറാനിഷ്ടം
കൂടാനാരും കൂടെ കാണും
തേര് ഉയരും തേര്
നേരേ പോരൂവേഗം പോരൂ
സ്വപ്നം പോലെ പായും തേരില്‍
കാണാം കളികളാടാം

ഒരു മൊഴി കുറുമൊഴി അതിനൊരു മറുപടി
കാതില്‍ തഴുകി ആടുമോ
പുതിയൊരു പടയണി
അതിലൊരു കൊലവെറി
പോരില്‍ പുതുമ കാട്ടുമോ
നാമൊരു സ്വരജതി പാടണോ
നാള്‍ വരും അതുവരെ കാക്കണോ
മാന്മിഴിയഴകിനെ കാണണോ
ഒഴുകിവായോ

മേലേ വാനം കേറാനിഷ്ടം
കൂടാനാരും കൂടെ കാണും
തേരു് ഉയരും തേരു്
നേരേ പോരൂ വേഗം പോരൂ
സ്വപ്നം പോലെ പായും തേരില്‍
കാണാം കളികളാടാം
വാനോലിയുടെ അലയുടെ നാടകം
പൂവിതറിയ മഴയുടെ കോലകം
(സമ്മാനം ഓടി നേടണോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sammanam odi nedano

Additional Info

Year: 
2013