നിന്‍ മൗനവും എന്‍ മൗനവും
നിന്‍ മൗനവും എന്‍ മൗനവും
ഇന്നൊന്നുപോല്‍ ചൊല്ലീലയോ
തനിച്ചു നീ എന്നതോ തോന്നലല്ലേ
നിനക്കു ഞാന്‍ സ്നേഹമായി കൂടെയില്ലേ
പകലില്‍ ഇരവില്‍
നിന്‍ മൗനവും എന്‍ മൗനവും
മൊട്ടിട്ടതല്ലെ ഉള്ളിന്റെയുള്ളില്‍
ഒരു നാള്‍ പ്രണയം
ചാലിച്ചതല്ലേ സ്വപ്നരസമോടെ
പലനാള്‍ പറയാന്‍
മനസ്സെന്നുമെന്നും മധുരങ്ങളോടെ
മനസ്സെന്നുമെന്നും മധുരങ്ങളോടെ
മണമുള്ള മലരായി വിടരുന്നു ചേലോടെ
നീയുള്ളൊരീ വാടിയില്‍
നിന്‍ മൗനവും എന്‍ മൗനവും
കൈനീട്ടി നിന്നു മോഹങ്ങളേതോ
കനവിന്‍ കൊമ്പില്‍
കൈനീട്ടമോടെ വന്നു കണിയേകി
കുളിരിന്‍ കിളികള്‍
പറയാതെയിന്നും പറയുന്നു നമ്മള്‍
പറയാതെയിന്നും പറയുന്നു നമ്മള്‍
കൊതിയോടെ വിടരുന്ന കരളിന്റെ ചുണ്ടത്ത്
ചേരുമീ തേന്‍ വാക്കുകള്‍
നിന്‍ മൗനവും എന്‍ മൗനവും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
nin mounavum en mounavum
Additional Info
Year:
2013
ഗാനശാഖ: