വെയിൽച്ചില്ല പൂക്കും നാളിൽ

വെയിൽച്ചില്ല പൂക്കും നാളിൽ
കളിതോട്ടിലാടി
കിളി നൊന്തു പാടിയ രാഗം രാരീരം രാരോ
അത് മനമാകെ നിറഞ്ഞേ
രാരീ രാരോ
ഈണമായി കിലുംകിലും
താളമായി കണ്ണേ നിന്നെ കാണാൻ
നിന്നതാണോ

ഓരോ കടംകഥകളായി
കാണാം പല മുഖങ്ങളായി
തേടും മറുതീരം ദൂരെ ദൂരെ (2 )
അമ്മയായി തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകങ്ങൾ തെനൂട്ടാൻ
കൊഞ്ചിചൊല്ലും നാദം കേൾക്കയോ
വിരൽ തുമ്പിലാടാൻ വരികയോ
നിനക്കായി ജന്മം നോറ്റു ഞാൻ
ഓരോ കടംകഥകളായി
കാണാം പല മുഖങ്ങളായി
തേടും മറുതീരം ദൂരെ ദൂരെ

പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ
എന്നുമീ കണ്‍കളായ് കാക്കുവാൻ കൂട്ടേകാൻ
പിച്ചവൈക്കും പാദം കാണുവാൻ
കൊച്ചരിപല്ലൊന്നായി കാട്ടുവാൻ
കളിയിമ്പങ്ങളാലെ വരവായി
ഓരോ കടംകഥകളായി
കാണാം പല മുഖങ്ങളായി
തേടും മറുതീരം ദൂരെ ദൂരെ
(വെയിൽച്ചില്ല പൂക്കും നാളിൽ)
 

95MWODYwULI