ഓഹോ പെണ്ണേ

ഓഹോ പെണ്ണെ കൊഞ്ചികൊഞ്ചി
മഴവിൽ അഴകായി ഒരായിരം കനാവിൽ
ഓഹോ പെണ്ണേ ഓമൽ പെണ്ണേ
മഞ്ഞിൻ തണുവായി
അനുരാഗമീ മഴയായി

ഹേയ് ഹേയ് പെണ്ണേ
കരിമിഴിയിൻ അഴകിൽ കൊലുസ്സിൻ കിലുക്കം നീ
ഓ ഏയ്‌ എന്നഴകെ
കുറുമൊഴിയിൽ കുറുകാൻ മധുരക്കരിമ്പായി നീ
മിഴികൾ ചിമ്മിചിമ്മി തുറന്ന്
നെഞ്ചിൽ മെല്ലെമെല്ലെ തൊട്ട്
കാതിൽ ചൊല്ലി ചൊല്ലി ഇഷ്ട്ടം ഇഷ്ട്ടം
തെന്നൽ പാറിപാറി പറന്ന്
തിരയിൽ ഒഴുകി ഒഴുകി അലിഞ്ഞ്
ഒന്നായി പാടിപ്പാടി പ്രണയം പ്രണയം
(ഓഹോ പെണ്ണേ )

ഓ യെ നെഞ്ചിനുള്ളിൽ മധുരം മധുരം
തട്ടമിട്ടൊരഴകായി  അഴകായി
വാനമ്പാടി മൂളും ഇശലായി നീ
പ്രണയം കരിമഷിയിൻ കണ്ണിൽ കണ്ണിൽ
കുപ്പിവള കൈയ്യാൽ കൈയ്യാൽ
മുത്തുമണി പൊഴിയും ഗാനം നീ
തൂകും അനുരാഗം അനുരാഗം
നിലാമാലരായി നീയും
ഓഹോഹോ നീ പ്രണയാർദ്രം  
അതിലലിയാനായി ഞാനും വന്നോട്ടെ
(മിഴികള ചിമ്മി ചിമ്മി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oho penne